Fat Burning Teas

ഇനി പട്ടിണി കിടക്കേണ്ട; ചായ കുടിച്ചും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാം!

Zee Malayalam News Desk
Nov 28,2024
';

ഗ്രീൻ ടീ

ഗ്രീൻ ടീ കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. അതുപോലെ ഇവ രക്തയോട്ടം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

';

ബ്ലാക്ക് ടീ

വയറില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ നിങ്ങളുടെ ഭക്ഷണത്തിൽ ബ്ലാക്ക് ടീ ഉൾപ്പെടുത്താം. അതിൽ പ്രത്യേക ചേരുവകൾ അടങ്ങിയിരിക്കുന്നു. പോഷകങ്ങളുടെയും ആൻറി ഓക്സിഡൻറുകളുടെയും ഉറവിടമാണ് ബ്ലാക്ക് ടീ

';

നാരങ്ങ - ഇഞ്ചി ചായ

വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്ന ഇഞ്ചി നാരങ്ങാ ചായ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്. ഇതുകൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നാരങ്ങ ഇഞ്ചി ചായ ഫലപ്രദമാണ്.

';

ഒലോ൦ഗ് ടീ

ഒലോ൦ഗ് ടീ ചൈനീസ് ചായയാണെന്ന് നിങ്ങൾക്കറിയാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഒലോ൦ഗ് ടീ ഗുണം ചെയ്യും. തടി കുറയ്ക്കാൻ സഹായിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഈ ചായ നിര്‍മ്മിക്കുന്നത്.

';

പെപ്പർമിന്റ്

പെപ്പർമിന്റ് ടീ കലോറി കത്തിച്ച് കളയാൻ സഹായിക്കുന്നു. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാനും ഇവ ഗുണം ചെയ്യും.

';

റൂയിബോസ് ടീ

ഫ്ലോവനോയ്ഡുകൾ അടങ്ങിയ റൂയിബോസ് ടീ കൊഴുപ്പ് സംഭരിക്കുന്നതിന് കാരണമാകുന്ന ഹോർമോണുകളെ കുറയ്ക്കുന്നു.

';

വൈറ്റ് ടീ

തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുക. കൊഴുപ്പ് കത്തിക്കുന്ന കാര്യത്തിൽ മുന്നിലാണ് വൈറ്റ് ടീ.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story