എത്ര വലിയ ശത്രുവിനെയും മിത്രമാക്കി മാറ്റാം! ഈ ചാണക്യ വചനങ്ങൾ പിന്തുടരൂ....
പലപ്പോഴും നാം വിചാരിക്കാത്തവർ ആയിരിക്കും നമ്മുടെ ശത്രുക്കളായി മാറുന്നത്. ചിരിച്ചുകൊണ്ട് നമ്മോടൊപ്പമാണെന്ന് ഭാവിക്കുകയും എന്നാല്‍ നമ്മുടെ നാശത്തിന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ എതിരെ നില്ക്കുന്ന ശത്രുവിനേക്കാള്‍ അപകടകാരിയാണ്. അങ്ങനെയുള്ളവരെ കണ്ടുപിടിക്കുകയും അവരെ എതിരിടുകയും വേണം. അതിനായി ആചാര്യനായ ചാണക്യന് ഉപദേശിക്കുന്ന ചില തന്ത്രങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ബലപ്രയോഗത്തിലൂടെയല്ല ശത്രുവിനെ കീഴ്പ്പെടുത്തേണ്ടതെന്ന് ചാണക്യന് പറയുന്നു. അവരുടെ മനസ്സില്‍ കടന്നുകൂടുകയാണ് വേണ്ടത്. ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയവര്‍ക്ക് അഭിപ്രായഭിന്നതകളുടെ കാരണം കണ്ടെത്താനും അതിന് പരിഹാരം കാണാനും ആകും. അങ്ങനെ വളരെ ലളിതമായി ശത്രുവിനെ മിത്രമാക്കി മാറ്റാം
തര്‍ക്കമുണ്ടാകുമ്പോള്‍ അവയോട് പ്രതികരിക്കുന്നതിന് മുമ്പ് വളരെ ശാന്തമായി ആലോചിക്കുക. ചെറിയ വിയോജിപ്പുകള്‍ മറക്കുക. ദേഷ്യത്തെയും മറ്റ് വികാരങ്ങളെയും നിയന്ത്രിക്കാന്‍ പഠിക്കുമ്പോള്‍ എത്ര വലിയ ശത്രുവും നമുക്ക് മുമ്പില്‍ തോറ്റ് പിന്മാറും.
എതിരാളിയാണെങ്കിലും വ്യക്തമായി, ക്ഷമയോടെ കാര്യങ്ങള്‍ സംസാരിക്കുക. വാക്കുകളെയാണ് ആയുധമാക്കേണ്ടത്. ശത്രുവിനെ അധിക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ദൃഢമായും ശാന്തമായും സംസാരിക്കുക. ഈ സമീപനം ശത്രുവിനെ ദുര്‍ബലനാക്കും. അയാള്‍ നമുക്ക് മുമ്പില്‍ കീഴടങ്ങും.
ശത്രുവിനെ കണ്ടെത്തിയാല്‍ അടുത്ത തന്ത്രം അയാളുടെ വഴികള്‍ പിന്തുടരുക എന്നതാണ്. കാരണം അതിലൂടെ ലക്ഷ്യത്തിനായി ശത്രു സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അറിയാൻ സാധിക്കും. അതെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങള്‍ ഉണ്ടായാല്‍ അവരുടെ അടുത്ത നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനാകും.
ഒരു കാര്യം പറയുന്നതിന് മുമ്പ് ആലോചിക്കുക. വാശിയുടെയോ ദേഷ്യത്തിന്റെയോ പുറത്ത് ഒന്നും വിളിച്ചുപറയാതിരിക്കുക. ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം പറയുക. ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം ചെയ്യുക. വാക്കുകളേക്കാള്‍ പ്രവൃത്തിക്ക് മുന്‍ഗണന നല്‍കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.