അപ്പോയിന്മെന്റ് എടുത്തിട്ടുള്ളവർക്ക് മറ്റ് സെന്ററുകളിലേക്ക് അപ്പോയിന്മെന്റ് മാറ്റി നൽകി. ഹെൽത്ത് സെന്റർ മാറ്റിയ അപ്പോയിന്മെന്റിന്റെ വിവരങ്ങൾ അറിയാൻ DHA ആപ്പ് ഡൗൺലോഡ് ചെയ്യുകയോ 800342 നമ്പറിൽ വിളിക്കുകയോ ചെയ്യണം.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഫെബ്രുവരി 14 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു. ആരോഗ്യ സാഹചര്യങ്ങൾ വിശദമായി വിശകലനം ചെയ്തതിനും വിദഗ്ധരോട് ഉപദേശം തേടിയതിനും ശേഷമാണ് ഈ തീരുമാനത്തിലെത്തിയത് .
ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി സൈക്കിളുകൾക്ക് ദുബൈയിൽ സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി. ദുബായ് പൊലീസുമായി സഹകരിച്ച് സൈക്ലിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി.
ഇസ്രായേലിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത് ദുബായ് സന്ദർശിച്ചത് കാരണം ആണെന്ന ഇസ്രായേൽ ഉന്നത ഉദ്യോഗസ്ഥയുടെ പാരാമർശത്തിന് ഇസ്രായേൽ ഔദ്യോഗികമായി മാപ്പ് ചോദിച്ചു. ഇസ്രേയൽ ആരോഗ്യ മന്ത്രാലയത്തിന്റെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവിയായ ഷാരോൺ അൽറോയ്-പ്രീസ് നടത്തിയ പരാമർശമാണ് വിവാദമായത്.
ദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥനും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി. ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം ചെയ്യാൻ കഴിയുമെങ്കിൽ ആ 10 ദിവസവും ജോലി ചെയ്യാവുന്നതാണ്.
Numbeo's ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് പ്രകാരം ഇത് തുടർച്ചയായി അഞ്ചാം തവണയാണ് അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കുന്നത്. 431 നഗരങ്ങളെ തോൽപ്പിച്ചാണ് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ദുബായിൽ പൊതുവേദി പരിപാടികൾ, DJ തുടങ്ങിയ വിനോദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. വ്യാപകമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
അബുദാബിയിലേക്ക് പ്രവവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മറ്റി. 48 മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് പിസിആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.