മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും, നാട്ടുകാർക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്രയെന്ന് പോലീസ് അറിയിച്ചു.
Crime News: സംഭവം നടന്നത് കോഴിക്കോടാണ്. കോഴിക്കോട് മാനാഞ്ചിറ എസ്ബിഐ ബസ് സ്റ്റോപ്പില്‍ ബസ് കയറാന്‍ നില്‍ക്കുകയായിരുന്ന എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ കാലില്‍കിടന്ന പാദസരമാണ് പ്രതികള്‍ കവർന്നെടുത്തത്.
Fraud Case: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണന് കുട്ടിയുടെ മകള്‍ സുരഭി കൃഷ്ണയാണ് ലക്ഷങ്ങള്‍ തട്ടിയ കേസിൽ പിടിയിലായത്. കേസെടുത്തത് കോയിപ്രം പൊലീസാണ്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരഭി കൃഷ്ണയെ അറസ്റ്റ് ചെയ്തത്.
Girl Gang Raped In Kozhikode: പാലക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി കോഴിക്കോടെത്തിക്കുകയും തുടര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ഇവർ പെൺകുട്ടിയെ അവിടെവച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അമ്മമാർക്കുണ്ടാകുന്ന പകർച്ചവ്യാധി, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അമ്മമാർക്ക് കഴിയാതെ പോകുന്നു.
Murder: പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ രാമനാട്ടുകരയിൽ വെച്ച് ശനിയാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. സ്ഥിരമായി ആയുധങ്ങൾ കൈവശം കരുതിയിരുന്ന സുധീഷിനെ പിടിക്കുമ്പോഴും കത്തികൂടെയുണ്ടായിരുന്നു.
വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെംപ് സീഡ് കഞ്ചാവ് ചെടിയുടെ സറ്റൈവ വിഭാഗത്തിൽപ്പെടുന്നവയുടെ വിത്തുകളാണ്. ഇവയിൽ ലഹരിക്കായി പദാർത്ഥത്തിന്റെ അളവ് തീരെ കുറവാണ്. അതിനാൽ തന്നെ ഇവ ഭക്ഷ്യ യോഗ്യമായാണ് കണക്കാക്കുന്നത്. മരുന്നുകൾക്കും ഭക്ഷണത്തിനൊപ്പവും ഇവ ഉപയോഗിച്ച് വരുന്നു. നിയമപരമായും ഇവയുടെ ഉപയോഗത്തിന് വലക്കില്ല.
മിൽക്ക് ഷേക്ക് നിർമ്മിച്ചിരുന്ന കടയിൽ നിന്ന് ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത് നിർമ്മിച്ച 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. ദ്രാവത്തിന്റെ രാസപരിശോധന ഫലം പുറത്ത് വരുന്ന മുറയ്ക് കൂടുതൽ നിയമ നടപടികൾ സ്ഥാപനത്തിനെതിരായി എടുക്കുമെന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കോഴിക്കോട് ഫറൂഖില്‍ പഴയ പാലത്തിന് സമീപം ഗോഡൗണിൽ തീപിടുത്തം. ചെറുവണ്ണൂർ ഓയിൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. തിന്നര്‍ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടര്‍ന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.