കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് മാത്രമാണ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തോരാതെ മഴ പെയ്യുകയാണ്. മാത്രമല്ല മിക്ക ജില്ലകളിലും രാത്രിയിൽ പെയ്ത മഴയ്ക്ക് രാവിലെയും ശമനമുണ്ടായിട്ടില്ല.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അസാനി എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ തീരങ്ങളെയാണ് ബാധിക്കുക.
നിലവില്‍ വിശാഖപട്ടണത്തു നിന്ന് 400 കിലോ മീറ്ററും പാരദ്വീപില്‍ നിന്ന് 700 കിലോമീറ്ററും ഗോപാല്‍പൂരില്‍ നിന്ന് 600 കിലോമീറ്ററും അകലെയായാണ് തീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.