ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും പ്രതി പി.എസ്. സരിത്ത് കോടതിയില്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മുൻ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ പേര് പറയാനാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കരിപ്പൂർ (Karipur) സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്ന ആവശ്യം കോടതി തള്ളി. അര്ജുന് ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ.
തെറ്റ് ചെയ്യുന്നവരെ പാർട്ടി ഒരിക്കിലും സംരക്ഷിക്കില്ലെന്ന് എ വിജയരാഘവൻ. രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ ഇടത് അനുഭാവികളുമായി ബന്ധപ്പെട്ടാണ് എ വിജയരാഘവന്റെ പ്രസ്താവന
ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഹൈക്കോടതി വിമർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോഗസ്ഥന് സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തിലാണ് സ്വപനയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടിയിരിക്കുന്നത്.
വിദേശത്ത് ധനസഹായം സ്വീരകരിക്കാൻ പാടില്ല കേന്ദ്ര സർക്കാരിന്റെ നിലപാടിനെ മറികടക്കാൻ യുഎഇ കോൺസുലേറ്റിന് ഉപയോഗിച്ചുയെന്ന കേന്ദ്ര ഏജൻസിയുടെ പ്രഥമിക നിഗമനങ്ങൾ. ഇതിനായി തിരുവനന്തപുരത്ത് സമാന്തരമായി അക്കൗണ്ടിലേക്ക് 50തിൽ അധികം കോടി രൂപയെത്തിയതിനെ കുറിച്ചാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കാൻ സാധ്യത.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.