40 കിലോമീറ്റർ ദൂരം 12 വളവുകളുള്ള അട്ടപ്പാടി ചുരമിറങ്ങമ്പോഴേക്കും രോഗികളുടെ നില വഷളാകും. ഇതുവരെ 10 രോഗികൾ ഇവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോയി. നിലവിൽ ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗികൾ വെള്ളമില്ലാത്തത് കാരണം ആകെ വലഞ്ഞിരിക്കുകയാണ്.
കോട്ടത്തറ കള്ളക്കര ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെയാണ് മേലെ കോട്ടത്തറയിൽ 2019 ലാണ് ഹോസ്റ്റലിന്റെ നിർമ്മാണം ആരംഭിച്ചത്. കോട്ടാത്തറ ഗവ: യു.പി സ്കൂളിലെ അധ്യാപകരുടെ ക്വട്ടേഴ്സ് ഇതിനായി ഒഴിഞ്ഞ് കൊടുത്തു. പത്തര ലക്ഷം രൂപ ചിലവിൽ ഹോസ്റ്റലിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഐ.ടി.ഡി.പി നിർമ്മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.
വിചാരണയിൽ പ്രോസിക്യൂട്ടറുടെ ഇടപെടൽ ഫലപ്രദമല്ലെന്നും സി. രാജേന്ദ്രനെ മാറ്റി രാജേഷ് എം. മേനോനെ തൽസ്ഥാനത്ത് നിയമിക്കണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ മാതാവ് മല്ലി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന് അപേക്ഷ നൽകിയിരുന്നു.
മണ്ണിനെ പൂജിച്ച് വിത്തെറിയുന്ന ആഘോഷം. കളപറിക്കാൻ ആഘോഷം, വിളവെടുക്കാൻ ആഘോഷം. ഈ ആഘോഷങ്ങളാണ് കമ്പളം. ആദിവാസികൾ കാർഷിക സംസ്ക്കാരത്തിൽ നിന്ന് അകന്നതോടെ കമ്പള ഉത്സവം ഊരുകളിൽ നിലച്ചു. ഊരിലുള്ളവരെല്ലാം ഒത്ത് ചേർന്ന് ഒരു സ്ഥലത്ത് നിലമൊരുക്കി വിത്ത് വിതക്കാൻ യോഗ്യമാക്കുന്ന സ്ഥലത്തെയാണ് പഞ്ചക്കാട് എന്ന് വിളിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.