90 കളിലെ മികച്ച നടിയായിരുന്നു മാധുരി ദീക്ഷിത് (Madhuri Dixit). തന്റെ സിനിമകൾ കൂടാതെ തന്റെ പ്രണയബന്ധം കാരണവും നടി ധാരാളം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഇതിനിടയിൽ പെട്ടെന്ന് ഡോ. നെനെയെ (Nene) വിവാഹം കഴിച്ച് മാധുരി എല്ലാവരെയും ഞെട്ടിപ്പിക്കുകയായിരുന്നു.
90 കളിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ മാധുരി ദീക്ഷിത് പെട്ടെന്ന് വിവാഹം കഴിച്ച് എല്ലാവരെയും ഞെട്ടിപ്പിച്ചു. മുൻനിര നടി മാധുരി വിവാഹിതയായത് കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തിരിക്കുമ്പോഴാണ്. വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുമാറി അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഡോക്ടർ നെനെക്ക് മുൻപ് മാധുരിയുടെ പേര് ചില ആളുകളുമായി ബന്ധപ്പെടുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു.
90 കളിലെ മികച്ച ജോഡികളായിരുന്നു മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്. ഒരു അഭിമുഖത്തിൽ ഏറ്റവും മികച്ച സഹനടൻ എന്നാണ് സഞ്ജയിയെ മാധുരി സ്വയം വിശേഷിപ്പിച്ചത്. മാധുരിയും സഞ്ജയും ഒരുമിച്ച് നിരവധി ചിത്രങ്ങൾ ചെയ്തു. സാജൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഇതിനിടയിൽ 1993 ലെ മുംബൈ ബോംബ് സ്ഫോടനത്തിൽ സഞ്ജയിയുടെ പേര് വന്നു. ഇതോടെ സഞ്ജയിയുമായുള്ള എല്ലാ ബന്ധങ്ങളും മാധുരി അവസാനിപ്പിച്ചു. ആ സമയം സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യ റിച്ച ശർമയും സഹോദരിയും ഒരു അഭിമുഖത്തിൽ മാധുരിയെ രൂക്ഷമായി വിമർശിച്ചിരുന്നു. അവർ പറഞ്ഞത് സഞ്ജയ്-റിയ ദമ്പതികളുടെ വിവാഹമോചനത്തിനുള്ള കാരണം മധുരിയാണെന്നാണ്.
സഞ്ജയ് ദത്തിന് ശേഷം ക്രിക്കറ്റ് താരം അജയ് ജഡേജ മാധുരിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ഒരു ഫോട്ടോഷൂട്ടിനിടെയാണ് അജയ് ജഡേജയും, മാധുരിയും കണ്ടുമുട്ടിയത്. അക്കാലത്ത് ജഡേജയുടെ കരിയറും ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം മാധുരിയും ജഡേജയും വിവാഹത്തിന്വരെ പദ്ധതിയിട്ടിരുന്നുവെന്നാണ്. എന്നാൽ 1999 ൽ അജയ് ജഡേജയുടെ പേര് മാച്ച് ഫിക്സിംഗിൽ വന്നു അതോടെ അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചു. ഇതിനുശേഷം മാധുരിയും ജഡേജയിൽ നിന്നും പിരിഞ്ഞു.
1999 ൽ തന്റെ സഹോദരനെ കാണാൻ മാധുരി അമേരിക്കയിൽ പോയി. അവിടെവച്ച് മാധുരി സഹോദരന്റെ സുഹൃത്ത് ഡോ. ശ്രീറാം നെനെയെ പരിചയപ്പെട്ടു. മൂന്നുമാസത്തെ പ്രണയത്തിന് ശേഷമാണ് മാധുരിയും ഡോ. നെനും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ മാധുരിയുടെ പെട്ടെന്നുള്ള വിവാഹം എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വിവാഹശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മാധുരി ആദ്യം പൂർത്തിയാകാത്ത എല്ലാ പദ്ധതികളും പൂർത്തിയാക്കി സിനിമാ ലോകം വിട്ട് അമേരിക്കയിലേക്ക് തിരിച്ച് പോകുകയായിരുന്നു.
12 വർഷത്തിനുശേഷം മുഴുവൻ കുടുംബവുമൊത്ത് മാധുരി മുംബൈയിലേക്ക് മടങ്ങിയെത്തി ശേഷം മാധുരി വീണ്ടും സിനിമയിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. മാധുരിയ്ക്കും ഡോ. നെനെയ്ക്കും രണ്ട് ആൺമക്കളാണ് ഉള്ളത്. തന്റെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ താരം എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.