7th Pay Commission Latest Updates: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചുള്ള പ്രഖ്യാപനം ഉടൻ വന്നേക്കും
7th Pay Commission: 2024 ജൂലൈയിലെ ഡിഎ വർദ്ധനവ് 3-4% ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമബത്തയും 53%-54% ആയി ഉയർന്നേക്കും.
ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനാണോ നിങ്ങൾ? അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ കേന്ദ്ര സർക്കാർ ജീവനക്കാരുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല 5 സന്തോഷ വാർത്തകളാണ്. അതായത് ഈ മാസം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 5 ജാക്പോട്ട് സമ്മാനങ്ങൾ ലഭിക്കും
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള നിരവധി പ്രധാന പ്രഖ്യാപനങ്ങൾ കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്. ഇത് അവരുടെ സാമ്പത്തിക സ്ഥിതിയേയും ഭാവിയിലെ പദ്ധതികളെയും ബാധിക്കും. ക്ഷാമബത്ത വർദ്ധനവ്, കമ്മ്യൂട്ടേഷൻ മെച്ചപ്പെടുത്തൽ, കുടിശ്ശിക അടയ്ക്കൽ, എട്ടാം ശമ്പള കമ്മീഷൻ രൂപീകരണം, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ നിരക്കുകളിൽ ഇളവ് എന്നിവ ഈ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടും
ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒറ്റയടിക്ക് 5 ബമ്പർ സമ്മാനങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഇതിൽ ഡിഎ വർദ്ധനവ് മുതൽ എട്ടാം ശമ്പള കമ്മീഷൻ വരെയുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചുള്ള പ്രഖ്യാപനം ദിവസങ്ങൾക്കകം നടത്തും. 2024 ജൂലൈയിലെ ഡിഎ വർദ്ധനവ് 3-4% ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമബത്തയും 53 അല്ലെങ്കിൽ 54 ശതമാനമായി ഉയർന്നേക്കും
2024 ജനുവരിയിലെ ഡിഎ വർദ്ധനവ് 4% ആയിരുന്നു. ഇതിനെത്തുടർന്ന് DA യും DR ഉം 50% ആയി. 2024 മാർച്ചിലാണ് ഇതിനുള്ള വിജ്ഞാപനം വന്നത്.
ഇത്തവണ അലവൻസ് 3% കൂട്ടിയാൽ ജീവനക്കാർക്ക് നല്ല ശമ്പള വർദ്ധനവ് ലഭിക്കും. അതായത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെന്ന് ജൂലൈയിലെ റിവിഷനുശേഷം, 3% ഡിഎ വർദ്ധനവിൽ അദ്ദേഹത്തിൻ്റെ മാസ ശമ്പളത്തിൽ 540 രൂപ വർദ്ധിപ്പിക്കും. ഈ വർദ്ധനവ് ജീവനക്കാരന് പ്രതിവർഷം 6,480 രൂപയുടെ അധിക വരുമാനം നൽകും. ഇനി 56,900 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ ഡിഎ വർദ്ധന പ്രതിമാസ ശമ്പളം 1,707 രൂപയും വാർഷിക ശമ്പളം 20,484 രൂപയും വർദ്ധിക്കും
കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമബത്തയും വർഷത്തിൽ രണ്ടുതവണ വർധിപ്പിക്കും. തൊഴിൽ മന്ത്രാലയം നൽകുന്ന എഐസിപിഐ സൂചിക നമ്പരുകളുടെ അടിസ്ഥാനത്തിലാണ് ക്ഷാമബത്തയിലും ഡിയർനെസ് റിലീഫിലും പരിഷ്കരണം നടത്തുന്നത്. ഇതിലൂടെ ജീവനക്കാർക്ക് വൻ ശമ്പള വർധനയാണ് ലഭിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് റെയിൽവേ നിരക്കിൽ ഇളവ്: മുതിർന്ന പൗരന്മാർക്ക് നിർത്തലാക്കിയ 50 ശതമാനം റെയിൽവേ ടിക്കറ്റ് നിരക്കിലെ ഇളവ് വീണ്ടും നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇഡ്ഢര്യത്തിൽ സെപ്തംബർ മാസത്തിൽ നല്ലൊരു വാർത്ത ലാസ്പിച്ചേക്കാം. ഇതിലൂടെ മുതിർന്ന പൗരന്മാരുടെ യാത്രാ ചെലവിന് വലിയൊരു ആശ്വാസമുണ്ടായേക്കും
DA യിൽ 3% വർദ്ധനവ് (Dearness Allowance): ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 50 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇത് സെപ്തംബർ മാസത്തെ ശമ്പളത്തിലും പെൻഷനിലും പ്രതിഫലിക്കും. കൂടാതെ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശിക തുകയും അക്കൗണ്ടുകളിൽ നിക്ഷേപിക്കുംവരും
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനെ സംബന്ധിച്ച് ധനമന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്. അത് ഉടൻ രൂപപ്പെടുമെന്നാണ് പറയുന്നത്. ജീവനക്കാർക്കും പെൻഷൻകാർക്കും അതിൻ്റെ ആനുകൂല്യങ്ങൾ 2026 ജനുവരി 1 മുതൽ ലഭിച്ചുതുടങ്ങും
75 വയസും അതിൽ കൂടുതലുമുള്ള പെൻഷൻകാർക്ക് ആറാമത്തെയും ഏഴാമത്തെയും ശമ്പള കമ്മീഷൻ്റെ കുടിശ്ശിക ഉടൻ നൽകുമെന്ന് ഹിമാചൽ പ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്തിയിട്ടുമുണ്ട്. ഈ പുതിയ പ്രഖ്യാപനങ്ങൾ ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക മാത്രമല്ല അവരുടെ മൊത്തത്തിലുള്ള ജീവിതശൈലി മെച്ചപ്പെടുത്തും!
കമ്മ്യൂട്ടേഷൻ വീണ്ടെടുക്കില്ല: ഒരു പെൻഷൻകാരൻ കമ്മ്യൂട്ടേഷൻ തിരഞ്ഞെടുത്ത ശേഷം മരണപ്പെടുകയാണെങ്കിൽ ആ തുക കുടുംബത്തിന് തിരിച്ചടക്കേണ്ടിവരില്ല. അതായത് കുടുംബത്തിന് ലഭിക്കുന്ന പെൻഷനിൽ നിന്നും ആ തുക കട്ട് ചെയ്യില്ല. ഈ തീരുമാനം കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രതയെ സുരക്ഷിതപ്പെടുത്താനുള്ള ഒന്നാണ്.