തിരുവനന്തപുരം: ആരാധാകരെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സോഷ്യൽ മീഡിയകളിൽ തനിക്ക് വേണ്ടിയുടെ ആർപ്പു വിളികൾ കാണാറുണ്ട്. അത് ആ ആവേശത്തിൽ എടുത്താൽ മതി, തന്നെ സ്നേഹിക്കുന്നത് തന്റെ ക്രിക്കറ്റ് കണ്ടിട്ടാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഒരാൾക്ക് എത്താനും നിൽക്കാനും ഏറെ പ്രയാസമാണ്. തന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥന കൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. ഇത്രയും സപ്പോർട്ട് ജന്മനാട്ടിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. മാച്ച് ഇല്ലാതാക്കാൻ ഒന്നും തന്റെ ആരാധകർ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും സഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയകളിൽ തന്നെ ആരാധകർ പിന്തുണയ്ക്കുന്നതിനെ സംബന്ധിച്ച് പ്രതികരിക്കവേയാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ നടക്കുന്ന മത്സരം മനോഹരമായിരിക്കും. രണ്ട് ടീമുകളും നന്നായി കളിക്കുമെന്നാണ് പ്രതീക്ഷ. നല്ല റിസൾട്ട് ഉണ്ടാകട്ടെ. ഗ്രീൻ ഫീൽഡിൽ ഇന്ത്യ ജയിക്കുന്നത് നേരിട്ട് കാണാൻ താനും ഉണ്ടാകും. ഇന്ത്യൻ ടീമിൽ ഉള്ള എല്ലാവരും തന്റെ കൂട്ടുകാരാണ്. അവർക്ക് തിരുവനന്തപുരത്ത് വരാനും ഇഷ്ടപ്പെട്ട ഫുഡ് കഴിക്കാനും ആളുകളെ പരിചയപ്പെടാനും വലിയ ഇഷ്ടമാണ്. കഴിഞ്ഞ തവണ തിരുവനന്തപുരത്തെ കളി കഴിഞ്ഞ ശേഷം വളരെ നല്ല അഭിപ്രായമാണ് വില്യംസണും വിരാട് കോഹ്‌ലിയും പറഞ്ഞത്.
ALSO READ: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വില്‍പന ആരംഭിച്ചു;പരമ്പരയിലെ ആദ്യ മത്സരമാണിത്
ശ്രീലങ്കൻ ബൗളർ വനിൻഡു ഹസരംഗ ഒരു വെല്ലുവിളി ആണോയെന്ന ചോദ്യത്തിന് താങ്കൾക്ക് എന്ത് തോന്നുന്നുവെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ക്രീസിൽ നിൽക്കുമ്പോൾ ആര് ബോൾ എറിഞ്ഞാലും ചിലപ്പോൾ ഔട്ട് ആകും. എല്ലാവരെയും റെസ്പെക്ട് ചെയ്ത് കളിക്കുകയാണ് താൻ ചെയ്യുന്നത്. ചില ബോളിൽ സിക്സ് അടിക്കാൻ പറ്റും. ചില ബോളിൽ ഔട്ട് ആകും. വൺ ഡേ മാച്ചും ടെസ്റ്റ് ക്രിക്കറ്റുമാണെങ്കിൽ നോക്കി കളിക്കാൻ സമയം കിട്ടും. എന്നാൽ. ടി20 കളിക്കുമ്പോൾ തന്റെ റോൾ റൺസ് അടിച്ചെടുക്കലാണ്. അതിനാണ് ശ്രമിക്കാറുള്ളത്. എ ടീമിന്റെ ക്യാപ്റ്റനായത് വെല്ലുവിളി തന്നെയാണ്. പുതിയ ടീമിനെ ലീഡ് ചെയ്യുകയാണ്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനം കളിയിൽ തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...