വിവാഹ സീസണെത്തി, കുതിച്ചുയര്‍ന്ന് സ്വര്‍ണവില...

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി വിപണി. ഇന്നും വിപണിയില്‍  വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 3 ദിവസം കൊണ്ട് വര്‍ദ്ധിച്ചത്  1000യാണ്...

Last Updated : Dec 3, 2020, 03:36 PM IST
  • സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി വിപണി.
  • ഇന്നും വിപണിയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 3 ദിവസം കൊണ്ട് വര്‍ദ്ധിച്ചത് 1000യാണ്...
വിവാഹ സീസണെത്തി, കുതിച്ചുയര്‍ന്ന് സ്വര്‍ണവില...

Kochi: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി വിപണി. ഇന്നും വിപണിയില്‍  വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയതോടെ കഴിഞ്ഞ 3 ദിവസം കൊണ്ട് വര്‍ദ്ധിച്ചത്  1000യാണ്...

പവന് 600 രൂപയുടെ വര്‍ദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 36,720 രൂപയായി.  കൂടാതെ, ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 4,590 രൂപയായി. കഴിഞ്ഞ 21 ദിവസത്തിനിടെ 3,000 രൂപയോളം കുറഞ്ഞതിന് ശേഷമാണ് സ്വര്‍ണവില (Gold rate) കഴിഞ്ഞ മൂന്നുദിവസമായി ഉയരുന്നത്.

ബുധനാഴ്ച  36,120 രൂപയായിരുന്നു പവന്‍റെ വില. ഡോളറിന് ആഗോള വിപണിയില്‍ കനത്ത നഷ്ടം നേരിട്ടതോടെ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തിയതും സ്വര്‍ണവിലയെ (Gold price) സ്വാധീനിച്ചിട്ടുണ്ട്.

കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത് എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.  ആഗോളവിപണിയുടെ ചുവടുപിടിച്ച്‌ ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു.

Also read: Burevi Cyclone: എല്ലാ സഹായവും ഉ​റ​പ്പു​ന​ല്‍​കി കേന്ദ്ര ആഭ്യന്തര മന്ത്രി അ​മി​ത് ഷാ

സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്നാണ് സ്വര്‍ണവില  ഇപ്പോള്‍ കുതിച്ചുയരുന്നത്. 

 

 

 

Trending News