വിലക്കുറവ്

അതിശയകരമായ ഫീച്ചറുകളുമായി വിപണി വാഴാനെത്തുന്ന ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയുടെ ഇന്ത്യൻ വിലകൾ പരിശോധിച്ചാലോ...

';

ഐഫോൺ 16

ഐഫോൺ 16 128GB, 256GB,512GB എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം 79,900 രൂപ, 89,900 രൂപ, 1,09,900 രൂപ എന്നീ വിലകളിൽ ഇവ സ്വന്തമാക്കാം.

';

ഐഫോൺ 16 പ്ലസ്

ഒരേ മെമ്മറി കോൺഫി​ഗറേഷനിൽ മൂന്ന് വ്യത്യസ്ത പതിപ്പുകളാണ് ഐഫോൺ 16 പ്ലസിനുള്ളത്. 89,900 രൂപ, 99,900 രൂപ, 1,11,900 രൂപ എന്നീ വിലകളിലാണ് ഇവ ഇന്ത്യൻ വിപണിയിലെത്തുന്നത്.

';

ഐഫോൺ 16 പ്രോ

ഐഫോൺ 16 പ്രോ 128GBക്ക് 1,19,900 രൂപ മുതലാണ് വില വരുന്നത്. 256GB 1,29,000 രൂപയിലും 512GB 1,49,900 രൂപയിലും 1TB 1,69,900 രൂപയിലും വിൽക്കപ്പെടും.

';

ഐഫോൺ 16 പ്രോ മാക്സ്

വ്യത്യസ്ത സ്റ്റോറേജുകളിലുള്ള 3 പതിപ്പുകളാണ് ഐഫോൺ 16 പ്രോ മാക്സിനുള്ളത്. 256GB- 1,44,900 രൂപ 512GB- 1,64,900 രൂപ 1TB- 1,84,900 രൂപ എന്നിങ്ങനെയാണ് ഇവയ്ക്ക് വില വരിക. ഐഫോൺ 15 പ്രോ മാക്സിനെക്കാളും വില കുറവാണ് ഐഫോൺ 16 പ്രോ മാക്സ്.

';

A18 ചിപ്പ്

A16 ബയോണിക് ചിപ്പിനെക്കാളും മികച്ച A18 ചിപ്പുപയോ​ഗിച്ചാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ പ്രവർത്തിക്കുന്നത്.

';

A18 പ്രോ ചിപ്പ്

A18 പ്രോ ചിപ്പുപയോ​ഗിച്ചാണ് ഐഫോൺ 16 പ്രോ പ്രവർത്തിക്കുന്നത്. 48MP ഫ്യൂഷൻ ക്യാമറയാണ് ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയിൽ ഉള്ളത്.

';

ഐഫോൺ 16- കളർ വേരിയൻ്റ്സ്

അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് എന്നീ കളറുകളിലാണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് എത്തുന്നത്.

';

ഐഫോൺ 16 പ്രോ- കളർ വേരിയൻ്റ്സ്

ബ്ലാക്ക് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ഡെസേർട്ട് ടൈറ്റാനിയം എന്നീ നാല് നിറങ്ങളിൽ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് ലഭ്യമാകും.

';

പ്രീ ഓർഡറും ലഭ്യതയും

സെപ്റ്റംബർ 20 മുതൽ ഐഫോണുകൾ ഇന്ത്യയിൽ ലഭ്യമാകും. സെപ്റ്റംബർ 13 മുതൽ മുൻകൂട്ടി ഓർഡർ ചെയ്യാനാകും.

';

VIEW ALL

Read Next Story