Turmeric Milk Benefits: മഞ്ഞൾപ്പാല്‍, നമ്മുടെ പൂര്‍വ്വികരില്‍നിന്നും കൈമാറി കിട്ടിയ ഏറ്റവും ഫലപ്രദമായ ഔഷധി അല്ലെങ്കില്‍ മൃതസഞ്ജീവനി എന്ന് വേണമെങ്കില്‍ പറയാം.
മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ പാലിന്‍റെ നിറം മഞ്ഞയായി മാറുന്നു. അതിനാല്‍ ഇതിനെ ഗോള്‍ഡന്‍ മില്‍ക്ക് എന്നും പറയാറുണ്ട്.
പേരുപോലെ തന്നെയാണ് മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങളും. ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് പറ്റിയ ഔഷധിയാണ് മഞ്ഞൾപ്പാല്‍. ക്യാന്‍സര്‍ തടുക്കുന്നത് മുതല്‍ ശരീര ഭാരം കുറയ്ക്കാന്‍ വരെ മഞ്ഞള്‍പ്പാല്‍ സഹായകമാണ്.
മഞ്ഞൾപ്പാല്‍ കുടിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, വയറ്റിലെ പ്രശ്നങ്ങൾ അകറ്റുന്നു.
മഞ്ഞൾപ്പാല്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം മുഴുവൻ പുറത്തുവരുന്നു, ദഹനവ്യവസ്ഥയും സുഗമമാകും.
ദിവസവും മഞ്ഞൾപ്പാല്‍ കുടിക്കുന്നത് മുഖത്തിന് തിളക്കം നൽകും. മഞ്ഞളിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, ഇത് ചൊറിച്ചിലും മുഖക്കുരുവിനും ഗുണം ചെയ്യും.
മഞ്ഞൾപ്പാല്‍ കുടിക്കുന്നത് രക്തചംക്രമണം സുഗമമാക്കുന്നു. എന്തായാലും, മഞ്ഞൾ ഒരു രക്തശുദ്ധീകരണമായി കണക്കാക്കപ്പെടുന്നു.
മഞ്ഞളും പാലും കുടിക്കുന്നത് കരളിനെ ശക്തിപ്പെടുത്തുകയും ഉദരരോഗങ്ങൾ ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നു.
മഞ്ഞൾപ്പാല്‍ സ്ത്രീകൾക്ക് ആർത്തവം മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു.