ഗർഭകാലത്ത് സ്ത്രീകൾ ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ഗർഭകാലത്ത് പലവിധ ആരോഗ്യ ഗുണങ്ങളും നൽകുന്നു. ഈന്തപ്പഴം വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ്. ഇതിൽ ഫൈബറും ധാരാളമുണ്ട്. കാൽസ്യം, വിറ്റാമിനുകൾ ബി6, കെ എന്നിവയാൽ ഈന്തപ്പഴത്തിന്റെ പോഷകമൂല്യം വർധിക്കുന്നു.
ഈന്തപ്പഴം കഴിക്കുന്നത് ഗർഭിണികളിൽ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. ഈന്തപ്പഴം പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയുൾപ്പെടെയുള്ള സുപ്രധാന ധാതുക്കളുടെ മികച്ച ഉറവിടമാണിതത്. രക്തസമ്മർദ്ദം നിയന്ത്രിതമാക്കുകയും വിളർച്ച തടയുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഗർഭകാലത്ത് സ്ത്രീകൾക്ക് കൂടുതൽ ഊർജം ആവശ്യമാണ്. ഈന്തപ്പഴം കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കും. അവയിൽ ഫ്രക്ടോസ്, സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം സ്മൂത്തികളിൽ ചേർത്തോ അല്ലാതെയോ കഴിക്കാം.
ഗർഭാവസ്ഥയിൽ ദഹനപ്രശ്നങ്ങൾ, ദഹനക്കേട്, മലബന്ധം എന്നിവ പതിവ് ലക്ഷണങ്ങളാണ്. നാരുകളാൽ സമ്പന്നമായ ഈന്തപ്പഴം മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിന്റെ വേദന കുറയ്ക്കാൻ സഹായിക്കും.
ഗർഭാവസ്ഥയിൽ അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടതുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ ഈന്തപ്പഴം ഗർഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഗർഭിണിയായിരിക്കുമ്പോൾ ഈന്തപ്പഴം കഴിക്കുന്നതിന്റെ ഏറ്റവും ആകർഷകമായ ഗുണങ്ങളിൽ ഒന്ന് പ്രസവം എളുപ്പമാക്കും എന്നതാണ്. പഠനങ്ങൾ അനുസരിച്ച്, പ്രസവത്തിന് മുമ്പുള്ള ആഴ്ചകളിൽ ഈന്തപ്പഴം കഴിക്കുന്നത് സെർവിക്കൽ ഡൈലേഷന് സഹായിക്കും. എന്നാൽ ഈ നിഗമനങ്ങളെ സാധൂകരിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണ്.