ബ്രേക്ക്ഫാസ്റ്റിന് ഏത്തപ്പഴം കഴിച്ചോളൂ
പൊണ്ണത്തടി പ്രശ്‌നമാണോ? അത് കാരണം ഒന്നും വിചാരിച്ച പോലെ നടക്കുന്നില്ല അല്ലെ. എന്നാൽ അതിനൊരു പ്രതിവിധിയുണ്ട്. അതെങ്ങനെ ആണെന്ന് നോക്കാം...
ഇതിനായി നമ്മുടെ ഡയറ്റിലേക്ക് ഒരു കാര്യം ചേർക്കുക. അത് മറ്റൊന്നുമല്ല ഏത്തപ്പഴമാണ്. നിത്യേന ഏത്തപ്പഴം കഴിക്കാന്‍ ശ്രമിക്കുക. അതിലൂടെ നിങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതമുണ്ടാക്കും.
ഏത്തപ്പഴത്തെ കുറിച്ച് പൊതുവേ തെറ്റിദ്ധാരണ നിലവിലുണ്ട്. അതായത് ഇത് കഴിച്ചാൽ ഭാരം വര്‍ധിമെന്ന്. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്.
ഇത് നമുക്ക് എപ്പോഴും ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ ഡയറ്റ് ഫുഡാണ്. ഏത്തപ്പഴം പോഷകങ്ങളാല്‍ സമൃദ്ധമാണ്. ആരോഗ്യകരമായ ഒരുപാട് ഗുണങ്ങള്‍ നമുക്ക് ഇവ കഴിക്കുന്നതിലൂടെ കിട്ടും. പൊട്ടാസ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഏത്തപ്പഴം. ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള മധുരമാണ് ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവയെ ഒഴിവാക്കാന്‍ കാരണം. ഇതിൽ 90 ശതമാനത്തോളം കാര്‍ബോഹൈഡ്രേറ്റുകളുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യകരമാണ്. കൃത്യമായ അളവില്‍ ഏത്തപ്പഴം കഴിക്കണമെന്ന് മാത്രമാണ് ശ്രദ്ധിക്കാനുള്ളത്.
മധുരവും കലോറിയുമുണ്ടെങ്കിലും പോഷകങ്ങളാല്‍ സമൃദ്ധമാണ് വാഴപ്പഴം. മഗ്നീഷ്യം, കോപ്പര്‍, മാങ്കനീസ് പോലുള്ള പോഷകങ്ങളും, ആന്റിഓക്‌സിഡന്റുകളും ഇവയിലുണ്ട്. ഇതെല്ലം ഭാരം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും നമ്മളെ സഹായിക്കും. പഴത്തില്‍ കണ്ടുവരുന്ന സുക്രോസ്, ഗ്ലൂക്കോസ്, ഫ്രൂക്ടോസ് പോലുള്ള മധുരങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ഇതിൽ ഡോപാമിന്‍, കറ്റേച്ചിന്‍ എന്നീ ഊര്‍ജങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലൊന്നും ചീത്ത കൊഴുപ്പോ, പ്രോട്ടീനുകളോ ഇല്ല. ശരീരത്തിലേക്ക് ഇവ എത്തിയാല്‍ അത് അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നതിൽ സംശയം വേണ്ട.
ഏത്തപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ ഭാരം കുറയ്ക്കുന്നതിന് ആവശ്യമുള്ള കാര്യമാണ്. വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ ഈ ഫൈബര്‍ സഹായിക്കും. ഇവയിൽ വളരെ കുറഞ്ഞ കൊഴുപ്പ് മാത്രമാണ് ഉള്ളത്. അതായത് നമ്മള്‍ പ്രഭാതത്തില്‍ നേന്ത്രപ്പഴം ഒന്നില്‍ കൂടുതല്‍ കഴിച്ചാല്‍ ദീര്‍ഘനേരത്തേക്ക് വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നർത്ഥം.
ഒരുപാട് പഴുത്ത ഏത്തപ്പഴങ്ങളില്‍ ധാരാളം മധുരമുണ്ടാവും. അതുകൊണ്ട് പച്ചയും മഞ്ഞയും കലര്‍ന്ന തൊലി ഉള്ളപ്പോഴേ ഏത്തപ്പഴം കഴിക്കാന്‍ ശ്രമിക്കുക. ഇവ വിശപ്പിനെ നിയന്ത്രിക്കും. ഇതിലൂടെ നമ്മുടെ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നത് പതിയെ ആക്കാനും സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ നിയന്ത്രിക്കും. നമ്മള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന് മുമ്പോ, വര്‍ക്കൗട്ടിന് ശേഷമോ ഏത്തപ്പഴങ്ങള്‍ കഴിക്കുന്നത് നന്ന്.