ദിനവും ചായ കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ അറിയാം
തേയില വെള്ളത്തിൽ തിളപ്പിച്ച് പഞ്ചസാരയോ പാലോ ചേർത്ത് ഉണ്ടാക്കുന്ന പാനീയമാണ് ചായ. ഇന്ത്യാക്കാർക്കും വിദേശത്തുള്ളവർക്കും ഇത് പ്രിയതാണ്. പാലും പഞ്ചസാരയും ചേർക്കാതുള്ള ചായ കുടിക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് ഓർക്കുക.
ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട് ഇത് ഹൃദയത്തിന്റെ സമ്മർദ്ദം കുറയ്ക്കുക്കും
ദഹനം മെച്ചപ്പെടുത്താനും ദഹനപ്രശ്നങ്ങൾ ശമിപ്പിക്കാനും ചായയ്ക്ക് കഴിയും എന്നാണ് പറയുന്നത്. കട്ടൻ ചായ കുടിക്കുന്നത് ദഹനത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും ദഹനനാളത്തിന്റെ പ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
നിങ്ങളുടെ ആർത്തവ വേദനയെ ശമിപ്പിക്കാൻ ഒരു കപ്പ് ചായയ്ക്ക് കഴിയുമെന്നാണ് പറയുന്നത്. ഇതിൽ ഒരു കഷ്ണം കറുവപ്പട്ട ചേർക്കുന്നത് ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ സഹായിക്കും.
ആന്റിഓക്‌സിഡന്റുകളുടെ ഒരു മികച്ച ഉറവിടമാണ് ചായ ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കുകയും, സെല്ലുലാർ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഡീജനറേറ്റീവ് രോഗങ്ങൾ തടയാൻ ഇത് സഹായിക്കും.
ചായയിൽ ബ്ലാക്ക് ടീയിൽ അടങ്ങിയിട്ടുള്ള ഇലകൾ പോലുള്ള ചേരുവകളുണ്ട്. അതിൽ പലതരത്തിലുള്ള ധാതുക്കളും വൈറ്റമിനും അതായത് സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്.
മറ്റ് പാനീയങ്ങളിൽ നിന്ന് വ്യത്യസ്തമായി ചായയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട് എങ്കിലും ചായ വായുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ വായ്ക്കുള്ളിലെ ബ്ലാക്ക് ബാക്ടീരിയകളെ തുരത്തും.
ജലദോഷം വരുമ്പോൾ പണ്ടുമുതലേ കേൾക്കാറുള്ളത് ഒരു ചായ കുടിച്ചാൽ ഇതൊക്കെ പറപറക്കും എന്നാണ്. കാരണം കട്ടൻ ചായയിൽ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്.