Asafoetida Health Benefits: നാം മണത്തിനും രുചിയ്ക്കുമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന പല ചേരുവകളും ആരോഗ്യപരമായി നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. അതിലൊന്നാണ് കായം.

Oct 11,2023
';


ചെറിയ കയ്പു രസമുളള, വിഭവങ്ങള്‍ക്ക് കാര്യമായ മണവും സ്വാദും നല്‍കുന്ന ഈ പദാര്‍ത്ഥം പല വിഭവങ്ങളുടേയും അഭിഭാജ്യ ഘടകമാണ്. അല്പം കായം കറികളില്‍ ചേര്‍ക്കുന്നത് നമുക്ക് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു

';


പെരുംജീരകം ഇനത്തിൽപ്പെട്ട ഒരു ചെടിയില്‍ നിന്നുമാണ് കയം ലഭിക്കുന്നത്. അസാഫോറ്റിഡ ചെടിയുടെ ഉയരം 1 മുതൽ 1.5 മീറ്റർ വരെയാണ്. മെഡിറ്ററേനിയൻ പ്രദേശം മുതൽ മധ്യേഷ്യ വരെ അസാഫോറ്റിഡ സസ്യങ്ങൾ കൃഷി ചെയ്യുന്നു. ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയ്ക്ക് കായം ലഭിക്കുന്നത്.

';


കായം രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആയുർവേദത്തിലും ഇതിന് ഒട്ടനവധി ഔഷധമൂല്യം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

';

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കായം ഉത്തമം

രക്തസമ്മര്‍ദ്ദ പ്രശ്നമുള്ളവര്‍ കറികളില്‍ കായം ചേര്‍ക്കുന്നത് ഉത്തമമാണ്. കായത്തിന് രക്തം നേര്‍പ്പിക്കാനുള്ള കഴിവ് ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

';

ഉദര രോഗങ്ങള്‍ക്ക് പരിഹാരം

ദഹനക്കേട്, വായുകോപം, ശരീരത്തിൽ വെള്ളം വെള്ളം കെട്ടിക്കിടക്കൽ, വയർ വീർക്കല്‍ എന്നിവയ്ക്ക് ഒരു ഉത്തമ പരിഹാരമാണ് കായം. കായത്തിൽ അടങ്ങിയിട്ടുള്ള ആന്‍റിസ്പാസ്മോഡിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ദഹനപ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്.

';

ചുമ, ആസ്ത്മ എന്നിവയ്ക് കായം പരിഹാരം

ന്യൂമോണിയ, ചുമ, ആസ്ത്മ എന്നിവയ്ക്ക പരിഹാരമായി ചൂടുവെള്ളത്തില്‍ കായം കലര്‍ത്തി ശ്വസിക്കുന്നത് ഏറെ ഗുണം ചെയ്യും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ കായം ഗുണകരമാണ്. കായത്തിന്‍റെ ആന്‍റി അലർജിക് ഗുണങ്ങളാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

';

ആര്‍ത്തവ വേദന അകറ്റാന്‍ കായം ഉത്തമം

ആര്‍ത്തവ സമയത്തെ വയറു വേദന ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. ഇതിന് ഉത്തമ പരിഹാരമാണ് കായം.

';

തലവേദനയ്ക്ക് പരിഹാരം

സാധാരണയായി തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളില്‍ വീക്കം മൂലമാണ് ഉണ്ടാകുന്നത്. ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തില്‍ നിന്ന് മുക്തി നല്‍കും. കടുത്ത തലവേദന ഉള്ള സമയത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവന കുടിയ്ക്കുക. ...

';

ചര്‍മകാന്തിയ്ക്ക് കായം

ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ചര്‍മകാന്തിയ്ക്കും ഏറെ നല്ലതാണ്

';

ശരീരഭാരം കുറയ്ക്കാന്‍ കായം ഉത്തമം

കായം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലാക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കായം സഹായിക്കുന്നു.

';

VIEW ALL

Read Next Story