Yoga in pregnancy: ​ഗർഭകാലത്ത് യോ​ഗ

ഗർഭകാലത്ത് യോ​ഗ പരിശീലിക്കുന്നത് ശാരീരത്തിനും മാനസിനും കൂടുതൽ ഊർജം നൽകും. ശരീരം വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ സമയത്ത് യോ​ഗ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കും. ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടത് പ്രധാനമാണ്. യോ​ഗ ചെയ്യുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

Zee Malayalam News Desk
Oct 12,2023
';

ചടുലത

യോഗ പതിവായി പരിശീലിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതുവഴി ഒരാളുടെ ശരീരത്തെ ചടുലവും ഫിറ്റുമായി നിലനിർത്തുന്നു.

';

സമ്മർദ്ദം

ശരിയായ യോ​ഗാസനങ്ങൾ പെൽവിക് ഭാ​ഗത്തിന് അയവുവരുത്തുന്നതിലൂടെ സെർവിക്സിന് ചുറ്റുമുള്ള ആയാസവും മുറുക്കവും ഒഴിവാക്കും. തലകറക്കം, ഛർദ്ദി, മലബന്ധം എന്നിവ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

';

ശാന്തത

യോഗയ്ക്കും പ്രാണായാമത്തിനും ഒരു വ്യക്തിയെ വളരെ പെട്ടെന്ന് ശാന്തമാക്കാൻ സാധിക്കും. പ്രസവവേദനയുടെ സമയത്ത് ഇത് വളരെയധികം ​ഗുണം ചെയ്യും.

';

പ്രസവാനന്തര പരിരക്ഷ

യോഗാസനങ്ങൾ പ്രസവശേഷം വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു. യോഗാസനങ്ങളായ മർജാരിയാസന, കോണാസനം, വീർഭദ്രാസന, ത്രികോണാസന, ബധകോണാസന, വിപരീത കരണി, ശവാസന, യോഗിക് നിദ്ര എന്നിവ വളരെ പ്രയോജനകരമാണ്.

';

പ്രസവത്തിനായി തയ്യാറാക്കുന്നു

നമ്മൾ യോഗ പരിശീലിക്കുമ്പോൾ, നമ്മുടെ ശ്വസനരീതി ബോധപൂർവ്വം മെച്ചപ്പെടുത്തുന്നതിനായി നമ്മൾ പ്രവർത്തിക്കുന്നു. പ്രസവസമയത്ത് ഇത് നിങ്ങളെ സഹായിക്കും. ശ്വസിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന പിരിമുറുക്കം നിങ്ങൾക്ക് മനസ്സിലാകും, ശേഷം ശ്വാസം വിടുമ്പോൾ, ഓരോ ശ്വാസത്തിലും നിങ്ങൾ സമ്മർദ്ദം ഒഴിവാക്കും.

';

VIEW ALL

Read Next Story