അത്ര എളുപ്പമുള്ള കാര്യമല്ല ചർമ്മ സംരക്ഷണം. ജീവിതശൈലിയും, കാലാവസ്ഥയും എല്ലാം നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ ചർമ്മത്തിന് ആവശ്യമായ പരിചരണം നൽകണം.
ശരീരത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ബീറ്റ്റൂട്ട് സഹായിക്കും. മുഖക്കുരു, ചർമ്മത്തിലെ നിറ വ്യത്യാസം, കരിവാളിപ്പൊക്കെ മാറ്റാൻ ഇത് ബെസ്റ്റാണ്. ബീറ്റ്റൂട്ടിൽ അയൺ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കം ലഭിക്കാൻ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാം.
ചർമ്മ സംരക്ഷണത്തിൽ തേനിനുള്ള പങ്ക് വളരെ വലുതാണ്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതാണ് തേൻ. ചർമ്മം മൃദുവാക്കാനും തേൻ സഹായിക്കും. തേൻ ചര്‍മ്മത്തിലെ അമിത എണ്ണമയം നീക്കും. ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീന്‍, അമിനോ ആസിഡ്, വിറ്റമിന്‍, മിനറല്‍സ് എന്നിവയെല്ലാം ഇതിലുണ്ട്.
പാൽ ഒരു മികച്ച ക്ലെൻസറാണ്. പല ചർമ്മ പ്രശ്നങ്ങൾക്കും പാൽ ഒരു പരിഹാരമാണ്. അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്ന പാൽ ഫെയ്സ് പാക്കുകളുടെ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
ചിയ സീഡ്സ് ആരോഗ്യത്തിന് മാത്രമല്ല ചർമ്മം തിളങ്ങാനും ബെസ്റ്റാണ്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. ചിയ സീഡിലെ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ, സി, ഇ എന്നിവ ഫ്രീ റാഡിക്കലുകളെ ചെറുത്ത് ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കും.