വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ബിയർ എങ്ങനെ തണുപ്പിച്ചെടുക്കാം...
കൊടും ചൂടത്ത് ഒരു ചിൽഡ് ബിയർ കഴിക്കാൻ ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ?
ഒന്ന് ചിൽ ആകാമെന്ന് വിചാരിക്കുമ്പോൾ കയ്യിലുള്ള ബിയർ ഒട്ടും തണുപ്പില്ലാത്തതാണെങ്കിലോ?
ടെൻഷൻ ആകണ്ടാ... അതിനുണ്ട് സൂപ്പർ ഡ്യൂപ്പർ വഴികൾ..
ബിയർ കുപ്പി ഫ്രീസറിൽ വച്ച് തണുപ്പിക്കാൻ നോക്കിയാൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും വേണ്ടിവരും അല്ലെ... എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ ബിയർ എങ്ങനെ തണുപ്പിച്ചെടുക്കാം, അറിയാം...
ബിയർ പെട്ടെന്ന് തണുപ്പിക്കാൻ ഈ സൂത്രം കിടുവാ... ഒരു നനഞ്ഞ പേപ്പർ ടവൽ കുപ്പിയുടെ മുകളിലായി പൊതിഞ്ഞതിനു ശേഷം ഫ്രീസറിൽ വയ്ക്കുക. ഇത് വളരെ പെട്ടെന്ന് തണുക്കും. കാരണം പേപ്പർ ടവലിലെ ജലാംശം ബാഷ്പീകരിക്കുകയും ചെറിയ ഒരു കൂളിംഗ് സിസ്റ്റം പോലെ പ്രവർത്തിക്കും ഇത് ബിയർ പെട്ടെന്ന് തണുക്കാൻ സഹായിക്കും.
ബിയർ മഗും ഗ്ലാസുകളും ഫ്രീസറിൽ വെച്ച് തണുപ്പിച്ചെടുക്കുന്നതും ബിയറിനു കൂടുതൽ തണുപ്പ് നൽകാൻ സഹായിക്കും. സമയമുണ്ടെങ്കിൽ ഗ്ലാസുകളും മഗും ഫ്രീസറിലേയ്ക്ക് എടുത്തുവെയ്ക്കുക. ഇത് തണുക്കാൻ ബിയർ തണുക്കുന്നത്രയും സമയമ വേണ്ട.
ഏറെ സമയം ബിയറിൽ തണുപ്പ് നിൽക്കണമെങ്കിൽ ഒരു ബക്കറ്റിൽ ഐസോ വെള്ളമോ എടുത്തതിനു ശേഷം അതിലേയ്ക്ക് ബിയർ കുപി ഇട്ടു വയ്ക്കുക. അതിലേക്ക് കുറച്ച് ഉപ്പുകൂടി ഇട്ടുവയ്ക്കുക. ഇത് ബിയർ ബോട്ടിലിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും.