മുടി കൊഴിച്ചിൽ ഇന്ന് നിരവധി പേരെ അലട്ടുന്ന പ്രശ്നമാണ്. വിവിധ കാരണങ്ങൾ കൊണ്ട് മുടി ആരോഗ്യം നഷ്ടപ്പെടാം. മുടിയുടെ ആരോഗ്യം നിലനിർത്താൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
മുടി സംരക്ഷണത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പും സിങ്കും പ്രോട്ടീനും വിറ്റാമിനുകളും ഫാറ്റി ആസിഡുകളും അടങ്ങിയ നല്ല ഭക്ഷണങ്ങൾ മുടിക്ക് ആരോഗ്യം നൽകും.
ജീവിതത്തിൽ ധാരാളം സമ്മർദ്ദം ഉള്ളവരാണ് ഓരോരുത്തരും. ഇത് മുടിയെ സാരമായി ബാധിക്കും. അതിനാൽ സമ്മർദ്ദം കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. വ്യായാമം, ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.
മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെട്ടാൽ, മുടി സ്റ്റൈൽ ചെയ്യുന്നതോ കളർ ചെയ്യുന്നതോ ഒഴിവാക്കുക.
തലയിൽ താരൻ ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകും. താരന് പരിഹാരം കണ്ടെത്തേണ്ടത് പ്രധാനമാണ്.
മുടിയെ ബാഹ്യമായ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ നല്ല ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക.
പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കാൻ ശ്രമിക്കുക.