സൗന്ദര്യ സംരക്ഷണത്തിൽ വലിയ പ്രധാന്യം നൽകുന്ന ഒന്നാണ് ചുണ്ടുകളുടെ സംരക്ഷണം. വരണ്ട ചുണ്ടുകളുള്ളവർ ലിപ് ബാം ഉപയോഗിക്കാറുണ്ട്. വരണ്ട ചുണ്ടുകളിൽ നിന്നുള്ള സംരക്ഷണത്തിനാണ് ഇത്.
ചുണ്ടുകൾക്ക് നിറം ലഭിക്കാനും ലിപ് സഹായിക്കും. രാസവസ്തുക്കൾ അടങ്ങിയ ലിപ് ബാമുകളും അല്ലാത്തവയും ഇന്ന് വിപണിയിൽ ലഭ്യമാണ്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കാവുന്ന ലിപ് ബാമിനെ കുറിച്ചറിയാം.
ബീറ്റ്റൂട്ട്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ നമുക്ക് ലിപ് ബാം ഉണ്ടാക്കാവുന്നതാണ്.
ബീറ്റ്റൂട്ട് നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞ് നീര് പിഴിഞ്ഞെടുക്കുക. വെള്ളം മിക്സ് ആകരുത് ഇതിൽ. 6 സ്പൂൺ ബീറ്റ്റൂട്ട് നീരിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത ശേഷം മിക്സ് ചെയ്യുക. പിന്നീട് ഇത് കട്ടയാകുന്നത് വരെ ഫ്രിഡ്ജിൽ വെക്കാം.
ദിവസേന ഉപയോഗിക്കുന്നില്ലെങ്കിൽ ഈ തയാറാക്കിയ ലിപ് ബാം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.