മണി പ്ലാന്‍റ് , വാസ്തു ശാസ്ത്ര പരമായ പ്രാധാന്യം

വാസ്തു ശാസ്ത്രത്തിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പരാമർശമുണ്ട്, അവ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശുഭകരമായികണക്കാക്കപ്പെടുന്നു. ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ പുരോഗതിയുടെ വഴി തുറക്കുകയും വീട്ടില്‍ സമ്പത്തും ഐശ്വര്യവും വന്നു ചേരുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

Zee Malayalam News Desk
Sep 22,2023
';

വാസ്തു ശാസ്ത്രം, മണി പ്ലാന്‍റ്

മണി പ്ലാന്‍റ് (Money Plant) വീട്ടിൽ നട്ടു വളര്‍ത്തുന്നത് പോസിറ്റീവ് എനർജിയെ ആകര്‍ഷിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിലും ഓഫീസിലും മറ്റും മണി പ്ലാന്‍റ് വളര്‍ത്തുന്നത് ശുഭകരമായി കരുതുന്നു.

';

മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് മണി പ്ലാന്‍റ് നട്ടുപിടിപ്പിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത്, മണി പ്ലാന്‍റിന്‍റെ മുഴുവൻ പ്രയോജനവും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ പാലിച്ചാൽ മാത്രമേ ലഭ്യമാകൂ.

';

മണി പ്ലാന്‍റ് നടാന്‍ ഏറ്റവും ഉചിതമായ ദിവസം ഏതാണ് എന്നറിയുമോ?

നിങ്ങളുടെ വീട്ടില്‍ മണി പ്ലാന്‍റ് ഇല്ല, നിങ്ങള്‍ ഒരു ചെടി നട്ടു പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് പറ്റിയ ഏറ്റവും ഉചിതമായ ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച വീട്ടില്‍ മണി പ്ലാന്‍റ് കൊണ്ടുവരിക. നഴ്സറിയിൽ നിന്ന് വാങ്ങുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ മോഷ്ടിച്ച് മണി പ്ലാന്‍റ് നട്ടുപിടിപ്പിക്കുക എന്ന വലിയ തെറ്റ് ഒഴിവാക്കുക.

';

ഏത് തരം പാത്രമാണ് മണി പ്ലാന്‍റ് നടാന്‍ ഉത്തമം

പച്ച നിറമുള്ള ഗ്ലാസ് ബോട്ടിലിൽ മണി പ്ലാന്‍റ് നടുന്നതാണ് ഏറ്റവും നല്ലത്. മൺചട്ടിയിലും നടാം, പക്ഷേ പ്ലാസ്റ്റിക് കുപ്പിയിലോ പ്ലാസ്റ്റിക് കലത്തിലോ നടരുത്.

';

ഏത് ദിശയിലാണ് മണി പ്ലാന്‍റ് നടേണ്ടത്?

വാസ്തു ശാസ്ത്ര പ്രകാരം മണി പ്ലാന്‍റ് തെക്ക് കിഴക്ക് അതായത് തെക്ക് കിഴക്ക് കോണിൽ വയ്ക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കുന്നു.

';

മണി പ്ലാന്‍റ് എവിടെ വയ്ക്കണം

ബാൽക്കണിയിലോ പൂജാമുറിയിലോ മറ്റേതെങ്കിലും മുറിയിലോ മണി പ്ലാന്‍റ് നടുക, എന്നാൽ വീടിന് പുറത്ത് നടുന്നത് കഴിവതും ഒഴിവാക്കുക.

';

മണി പ്ലാന്‍റ് വളര്‍ത്തുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എന്താണ്?

മണി പ്ലാന്‍റിന്‍റെ വള്ളികള്‍ എപ്പോഴും മുകളിലേക്ക് നിലകൊള്ളുന്ന വിധത്തിൽ വേണം ഇത് വളര്‍ത്തുവാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

';

VIEW ALL

Read Next Story