മുട്ട പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഓരോരുത്തരുടെ അവരുടെ ഡയറ്റിന്റെ ഭാഗമാക്കേണ്ട ഒന്നാണ് മുട്ട. മുട്ടയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം.
മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും മറ്റും ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ബി 12, എ, ഡി, ഇ, ഇരുമ്പ്, സിങ്ക്, കോളിൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും നാഡിയുടെയും പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
മിതമായ മുട്ട ഉപഭോഗം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും.