വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇഞ്ചിക്ക് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുണ്ട്.
ഇഞ്ചി ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും വയറുവേദന, മലബന്ധം എന്നിവയിൽ നിന്ന് വയറിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഇഞ്ചിയിലെ 'ജിഞ്ചറോൾ' എന്ന പദാർത്ഥം സന്ധികൾക്കും പേശികൾക്കും നല്ല ആശ്വാസം നൽകുമെന്ന് പറയപ്പെടുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്.
ഇഞ്ചി രക്തയോട്ടം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യതയും കുറയ്ക്കുന്നു.
മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇഞ്ചി ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു.
ഇഞ്ചിയുടെ ഔഷധഗുണങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ഓർമശക്തിയും തലച്ചോറിന്റെ ശക്തിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മൈഗ്രേൻ തലവേദന മാറ്റാൻ ഇഞ്ചിക്ക് കഴിവുണ്ട്. മൈഗ്രേൻ തലവേദനയ്ക്ക് പച്ച ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ ഗുണങ്ങൾ ലഭിക്കും.