പഴങ്ങള്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ നല്ലതാണ് പ്രത്യേകിച്ചും കിവി
ജങ്ക് ഫുഡുകള്‍ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതാണെങ്കിലും അതിലൂടെ നമ്മുടെ ശരീരഭാരം വളരെയധികം വർധിക്കും എന്നത് ഓർക്കുക.
സ്ഥിരമായി ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ ശരീര ഭാരം വര്‍ധിക്കുമെന്നത്തിൽ സംശയം വേണ്ട. ഇത് കുറയ്ക്കുന്നതും അത്ര എളുപ്പമല്ല.
ചിലര്‍ എത്ര വര്‍ക്കൗട്ടുകള്‍ ചെയ്താലും അമിത ഭാരം കുറയണമെന്നി ല്ല. അതിന് കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ കലോറി തന്നെയാണ്.
അമിത ഭാരം കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് ഭക്ഷണ നിയന്ത്രണമാണ്. പകരം ഹെല്‍ത്തി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.
പഴങ്ങള്‍ നമ്മുടെ ഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. അതിനായി നിങ്ങൾക്ക് ഈ അഞ്ച് പഴങ്ങള്‍ നിസംശയം ശീലമാക്കാം.
കിവി നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തന്നത് നല്ലതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് നമ്മുടെ ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. ഡെങ്കി രോഗികള്‍ക്ക് ഇത് കഴിക്കുന്നതിലൂടെ മികച്ച പ്രതിരോധ ശേഷി കൈവരിക്കാം. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, ഫൈബര്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
വെണ്ണപഴം അഥവാ അവക്കാഡോ ഒരു അടിപൊളി ഹെല്‍ത്തി ഓപ്ഷനാണ്. ഇതിൽ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറികളും, കൊഴുപ്പും ഉണ്ടെങ്കിലും അതെല്ലാം ഹെല്‍ത്തിയാണ്. വെണ്ണപഴം സ്ഥിരമായി കഴിക്കുന്നതിലൂടെ 12 ആഴ്ച്ച കൊണ്ട് ഭാരം കുറയും.
ആരോഗ്യപ്രദമായ ഫ്‌ളവനോയിഡുകള്‍ ആപ്പിളിലുണ്ട്. ഇത് നമ്മുടെ കുടവയറിനെ വേഗത്തില്‍ വറ്റിക്കാൻ സഹായിക്കും. വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് സാധിക്കും. ആപ്പിളിൽ പെക്ടിന്‍ ഫൈബറിന്റെ കലവറയാണ്. ഇത് ഭാരം കുറയ്ക്കാൻ സഹായിക്കും.
പേരയ്ക്ക ആരോഗ്യത്തിന് വളരെ നല്ലതാണ്. ഡയറ്ററി ഫൈബറിനാല്‍ സമ്പന്നമാണ് പേരയ്ക്ക. ഇവ നമ്മുടെ വയര്‍ നിറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ നമുക്ക് ദീര്‍ഘനേരത്തേക്ക് വിശപ്പ് തോന്നില്ല. ഇതിൽ ഗ്ലൈക്കബിക്ക് ഘടകങ്ങളും കുറവാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും.
ബെറി പഴങ്ങള്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിൽ സ്‌ട്രോബറി, റാസ്ബറി എന്നിവയൊക്കെ വരും. ഇവ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ ഇല്ലാതാക്കും. ബെറിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്. ഇത് കൊളസ്‌ട്രോളിനെയും, രക്തസമ്മര്‍ദത്തെയും നിയന്ത്രിക്കും. ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലത് സ്‌ട്രോബറിയാണ്. നിത്യേന രാവിലെ ഇത് കഴിക്കുക.