ബദാം മിൽക്കിന്റെ ആരോഗ്യ ഗുണങ്ങൾ
ബദാം മിൽക്കിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
ബദാം മിൽക്കിൽ പൂരിത കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ബദാം മിൽക്കിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബദാം മിൽക്കിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു.
ബദാം മിൽക്കിൽ കാത്സ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
ബദാം മിൽക്കിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.