ഭക്ഷണം പൊതിയാൻ പത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണം
ന്യൂസ്പേപ്പർ മഷിയിൽ ലെഡ്, ഹെവി മെറ്റലുകൾ എന്നിവ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ കലരുകയും ആരോഗ്യത്തിന് അപകടമാകുകയും ചെയ്യും.
പത്രങ്ങൾ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളാൽ മലിനമാകാം, അത് ഭക്ഷണത്തിൽ കലരുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും.
ന്യൂസ്പേപ്പർ മഷിയിലെ ചില രാസവസ്തുക്കൾ അർബുദത്തിന് കാരണമാകും. ഈ രാസവസ്തുക്കൾ ശരീരത്തിലെത്തുന്നത് കാൻസർ സാധ്യത വർധിപ്പിക്കും.
ന്യൂസ് പേപ്പർ ഈർപ്പം ആഗിരണം ചെയ്യും. ഇത് ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടുത്തും.
പല രാജ്യങ്ങളിലും പ്രദേശങ്ങളിലും ഭക്ഷണം പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ പത്രം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.