കൊളസ്ട്രോൾ എന്നത് നമ്മുടെ ശരീരത്തില്‍ കടന്നുകൂടുന്ന വില്ലനാണ്, എന്നാല്‍ ഈ വില്ലനെ ഭയപ്പെട്ട് ഭക്ഷണം കഴിക്കാതിരിക്കേണ്ട കാര്യമില്ല.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊളസ്ട്രോള്‍ താനേ കുറയും, നമ്മള്‍ അറിയാതെ തന്നെ....
അമിതമായി കൊഴുപ്പും മധുരവും എണ്ണയുമുള്ള ഭക്ഷണം പരമാവധി കുറയ്ക്കുക
അമിത ഭക്ഷണം ഒഴിവാക്കുക, ബീൻസും പീസും പോലുള്ള പയറുവർഗങ്ങൾ ഭക്ഷണത്തിൽ പതിവു ശീലമാക്കുക.
അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും നല്ലതാണ്. ഇത് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
ഓട്സും ബാർലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
രാത്രിയിൽ ഉറങ്ങും മുൻപുള്ള അമിതഭക്ഷണം കൊളസ്ട്രോൾ കൂട്ടാനിടയാക്കും. അതിനാല്‍ രാത്രിയില്‍ ഭക്ഷണം മിതമാക്കുക.