ഹോർമോണൽ ബാലൻസിനായി സ്ത്രീകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിറ്റാമിനുകൾ.
വിറ്റാമിൻ സി കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അഡ്രീനൽ ഗ്രന്ഥികളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഹോർമോൺ പ്രവർത്തനങ്ങളെ മൊത്തമായി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
എനര്ഡജി ലെവൽ കൂട്ടാൻ സഹായിക്കുന്നതാണ് വിറ്റാമിൻ ബി12. ഇത് റെഡ് ബ്ലഡ് സെൽ രൂപീകരണത്തിന് സഹായിക്കുകയും തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
ഒരു ആന്റിഓക്സിഡന്റാണ് വിറ്റാമിൻ ഇ. ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ പ്രത്യുത്പാദന ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
ആർത്തവചക്രം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് വിറ്റാമിൻ ഡി. ഇത് മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നത് തടയാനും ഇവ സഹായകമാണ്.
പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ വിറ്റാമിൻ ബി6 സഹായകമാണ്. ഇത് സെറോടോണിൻ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ഈസ്ട്രജൻ അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.