ചോളം കഴിച്ചാൽ ലഭിക്കുന്നത് ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം...
തയാമിൻ, നിയാസിൻ എന്നീ ബി വിറ്റാമിനുകളാലും മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയായാലും സമ്പന്നമാണ് ചോളം.
നാരുകൾ അടങ്ങിയ ചോളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളും തടയുന്നു.
ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയടങ്ങിയ ചോളത്തിൽ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കും.
ഫെറുലിക് ആസിഡ്, ആന്തോസയാനിൻ എന്നീ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ചോളം ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. വീക്കം കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതാണ് ചോളം എണ്ണ. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ചോളത്തിൽ നാരുകൾ കൂടുതലും കൊഴുപ്പ് കുറവുമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചോളത്തിലെ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും കൊളാജൻ ഉത്പാദനത്തിന് സഹായിക്കുകയും ചർമ്മ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യും.
വിറ്റാമിൻ സി, സിങ്ക് തുടങ്ങിയവ അടങ്ങിയ ചോളം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)