മുരിങ്ങപ്പൂവ്

മുരിങ്ങയിലയും കായും പോലെ തന്നെ പോഷകഗുണമുള്ളതാണ് മുരിങ്ങപ്പൂവും. മുരിങ്ങപ്പൂവിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിച്ചേക്കാം എന്നാണ് പറയുന്നത്.

Ajitha Kumari
Oct 28,2023
';

ആന്‍റിഓക്സിഡന്‍റുകള്‍

മുരിങ്ങപ്പൂവിൽ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

സന്ധിവേദന

കാത്സ്യം, അയേണ്‍‌, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ മുരിങ്ങപ്പൂവ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്‍റിഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മുരിങ്ങപ്പൂവ് സന്ധിവേദനയ്ക്ക് നല്ലൊരു ആശ്വാസമാണ്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുരിങ്ങയുടെ പൂവ് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കുമെന്നും റിപ്പോർട്ടുണ്ട്.

';

മുരിങ്ങയില, മുരങ്ങയ്ക്ക

മുരിങ്ങപ്പൂവ് മാത്രമല്ല ആന്‍റി ഓക്സിഡന്‍റുകള്‍ മറ്റും ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരങ്ങയ്ക്കയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

';

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയിൽ രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

';

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയില സൂപ്പറാണ്. കൂടാതെ മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുന്നവരും മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

';

VIEW ALL

Read Next Story