തടി കുറയ്ക്കുക എന്നത് ചില്ലറ പണിയല്ല കേട്ടോ. ശരീര ഭാരം വര്‍ധിച്ച് കഴിഞ്ഞാൽ പിന്നെ അത് കുറയ്ക്കുക ബാലികേറാമലയാണ്.
തടി കുറയ്ക്കാൻ നമ്മൾ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ തന്നെ കൊണ്ടുവരേണ്ടി വരും. അതിനായി ആദ്യം നമുക്ക് മാറ്റേണ്ടത് നമ്മുടെ ഭക്ഷണം തന്നെയാണ്.
ഭക്ഷണത്തില്‍ ഹെല്‍ത്തിയായിട്ടുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അത്തരത്തിലുള്ള ഒന്നാണ് പപ്പായ. അത് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഇതില്‍ പോഷകങ്ങളും, വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡെയ്‌ലി ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ വളരെ നല്ല ഗുണങ്ങള്‍ ലഭിക്കും. വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും ഇവയ്ക്ക് സാധിക്കും.
പപ്പായ കഴിക്കുന്നതിലൂടെ നമ്മുടെ ഭാരം കുറയ്ക്കാനും, പൊണ്ണത്തടിയെ ഇല്ലാതാക്കാനും സഹായിക്കും. പപ്പായ വളരെ ആരോഗ്യപ്രദമാണ്.
ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറ പപ്പായയിലുണ്ട്. തിയാമിന്‍, ഫോലേറ്റ്, റിബോഫ്‌ളാവിന്‍, നിയാസിന്‍, വിറ്റാമിന്‍ എ, ബി1, ബി2, സി, ഡയറ്ററി ഫൈബര്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ കലോറി വളരെ കുറവാണ്. അതുകൊണ്ടുതന്നെ അമിത ഭാരം കുറയ്ക്കാൻ സഹായിക്കും.
നൂറുഗ്രാം പപ്പായയില്‍ വളരെ കുറഞ്ഞ അളവിലാണ് കലോറികയുള്ളത്. അതുപോലെ ഇതിൽ കൊഴുപ്പും വളരെ കുറവാണ്. പപ്പായയിലുള്ള മധുരം പ്രകൃതിദത്തമാണ്. പഴങ്ങളിലെ മധുരം നമ്മുടെ ഡയറ്റിന് ഏറ്റവും ആവശ്യമാണ്. നമ്മുടെ ശരീരത്തിന് ഒരു ദിനം ആരംഭിക്കുന്നത് മുതല്‍ ലഭിക്കേണ്ട ചില കാര്യങ്ങൾ പപ്പായയിലുണ്ട്.
ഭാരം കുറയ്ക്കുന്നത് മാത്രമല്ല പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. പപ്പായയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. അത് പ്രതിരോധശേഷി ശക്തിപ്പെടുത്തും. രോഗങ്ങളെ പ്രതിരോധിക്കും.
നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ ഇതിന് കഴിയും. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. പ്രത്യേകിച്ച് കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും പപ്പായ കഴിക്കുന്നതിലൂടെ കഴിയും.