ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ചായകൾ
ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് എന്നിവയുടെ അപകട സാധ്യത കുറയ്ക്കാൻ ബ്ലാക്ക് ടീ മികച്ചതാണ്.
ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കാനും സഹായിക്കുന്നു.
ഗ്രീൻ ടീ മിതമായ അളവിൽ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.
ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചതാണ്.
ഇതിന് ആന്റി ഡയബറ്റിക് ഗുണങ്ങൾ ഉണ്ട്. ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നതിനും കറുവപ്പട്ട ചായ മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതാണ് ചെമ്പരത്തി ചായ.
ലെമൺ ടീയിൽ പ്രമേഹ വിരുദ്ധ ഗുണങ്ങൾ ഉണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കുന്നു.