മുടിയെ ശക്തവും ആരോഗ്യകരവും സലൂണുകൾ നൽകുന്ന ഹെയർ കെയർ ട്രീറ്റ്മെന്റാണ് ഹെയർ സ്പാ. ആരോഗ്യമുള്ള മുടിക്ക് തലയോട്ടി ആരോഗ്യത്തോടെയും വൃത്തിയായും സൂക്ഷിക്കണം. മുടിയ്ക്ക് സംഭവിക്കുന്ന കേടുപാടുകൾ മാറ്റാൻ ഹെയർ സ്പാ സഹായിക്കുന്നു.
മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു പ്രധാന പ്രശ്നമാണ് സമ്മർദ്ദം. ഹെയർ സ്പാ ചികിത്സയിൽ രക്തചംക്രമണം വർദ്ധിപ്പിക്കുന്ന ധാരാളം മസാജുകൾ ഉൾപ്പെടുന്നു. അതുവഴി സ്ട്രെസ് ലെവൽ കുറയ്ക്കുന്നു.
ഹെയർ സ്പായിൽ ജലാംശം നൽകുന്ന ചേരുവകൾ ഉൾപ്പെടുന്ന വിവിധ അവശ്യ എണ്ണകളും ഹെയർ മാസ്കുകളും ഉൾപ്പെടുന്നു. ഇത് തലയോട്ടിയിലെ ഈർപ്പവും ആരോഗ്യവും നിലനിർത്താൻ സഹായിക്കും.
താരനും താരന് കാരണമാകുന്ന സൂക്ഷ്മാണുക്കളെയും നീക്കം ചെയ്യുന്ന ചേരുവകൾ ഹെയർ സ്പായിൽ അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കുന്നു.
ഹെയർ സ്പാ തലയിലെ അഴുക്ക് നീക്കം ചെയ്യാനും തലയോട്ടിയിലെ സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കുന്നു.
മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. രോമകൂപങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കാൻ ഇത് സഹായിക്കുന്നു. അങ്ങനെ മുടി ആരോഗ്യമുള്ളതാക്കുന്നു.