ദിവസവും ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമാണ്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ഈന്തപ്പഴത്തിൽ മികച്ച അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു.
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും.
പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈന്തപ്പഴം മികച്ചതാണ്.
ഈന്തപ്പഴം പ്രകൃതിദത്ത പഞ്ചസാരയുടെ മികച്ച ഉറവിടമാണ്. ഇത് ഊർജ്ജം നൽകുന്നു.