വൈറ്റമിൻ സി അടങ്ങിയ ധാരാളം ഭക്ഷണങ്ങളും ഫ്രൂട്ട്സും ലഭ്യമാണ്. ഇവ കഴിക്കുന്നതിലൂടെ ചില ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാൻ സാധിക്കും. വിറ്റാമിൻ സി സപ്ലിമെന്റുകളും ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിക്കാം.
വൈറ്റമിൻ സി ഭക്ഷണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
യൂറിക് ആസിഡ് ലെവലുകൾ കുറയ്ക്കാനും സന്ധിവാതം തടയാനും സഹായിക്കുന്നു.
വിറ്റാമിൻ സി ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം ഇല്ലാതാകുന്നത് തടയുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.