Money Plant and Vastu: വാസ്തു ശാസ്ത്രത്തിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പരാമർശമുണ്ട്, അവ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശുഭകരമായികണക്കാക്കപ്പെടുന്നു.
ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ പുരോഗതിയുടെ വഴി തുറക്കുകയും പണം വരാൻ തുടങ്ങുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. അത്തരമൊരു ചെടിയാണ് മണി പ്ലാന്റ് (Money Plant).
മണി പ്ലാന്റ് (Money Plant) വീട്ടില്‍ വച്ചുപിടിപ്പിക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തും ഭാഗ്യവും വര്ഷിക്കുപ്പെടും, ഇത് പോസിറ്റീവ് എനർജിയെ ആകര്‍ഷിക്കുന്നു.
മണി പ്ലാന്റിന്റെ മുഴുവൻ പ്രയോജനവും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ പാലിച്ചാൽ മാത്രമേ ലഭ്യമാകൂ. , ഇത് ഈ ചെടി നട്ടുവളര്‍ത്തേണ്ടതിന്റെ ശരിയായ ദിശ, അതിന്റെ പരിപാലനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ വീട്ടില്‍ മണി പ്ലാന്റ് നടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് പറ്റിയ ഏറ്റവും ഉചിതമായ ദിവസം വെള്ളിയാഴ്ചയാണ്.
വെള്ളിയാഴ്ച വീട്ടില്‍ മണി പ്ലാന്റ് കൊണ്ടുവരിക. നഴ്സറിയിൽ നിന്ന് വാങ്ങുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ മോഷ്ടിച്ച് മണി പ്ലാന്റ് നട്ടുപിടിപ്പിക്കുക എന്ന വലിയ തെറ്റ് ഒഴിവാക്കുക.
പച്ച നിറമുള്ള ഗ്ലാസ് ബോട്ടിലിൽ മണി പ്ലാന്റ് നടുന്നതാണ് ഏറ്റവും നല്ലത്. മൺചട്ടിയിലും നടാം, പക്ഷേ പ്ലാസ്റ്റിക് കുപ്പിയിലോ പ്ലാസ്റ്റിക് കലത്തിലോ നടരുത്.
വാസ്തു ശാസ്ത്ര പ്രകാരം മണി പ്ലാന്റ് തെക്ക് കിഴക്ക് അതായത് തെക്ക് കിഴക്ക് കോണിൽ വയ്ക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കുന്നു.
ബാൽക്കണിയിലോ പൂജാമുറിയിലോ മറ്റേതെങ്കിലും മുറിയിലോ മണി പ്ലാന്റ് നടുക, എന്നാൽ വീടിന് പുറത്ത് നടുന്നത് കഴിവതും ഒഴിവാക്കുക.
മണി പ്ലാന്റിന്റെ വള്ളികള്‍ എപ്പോഴും മുകളിലേക്ക് നിലകൊള്ളുന്ന വിധത്തിൽ വേണം ഇത് വളര്‍ത്തുവാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.