പ്രഭാതം തുടങ്ങുന്നത് ഉന്മേഷത്തോടെ ആയാൽ അന്നത്തെ ദിനവും സൂപ്പർ ആയിരിക്കും.
രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നതിനും പകരം ഈ പാനീയം ആയിക്കോളൂ... ഫലം നിശ്ചയം
കറുവപ്പട്ട ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും
കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും.
കറുവാപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് ദഹനക്കേട്, വയറുവീക്കം, ഗ്യാസ് തുടങ്ങിയ ദഹനനാളത്തിന്റെ പ്രശ്നങ്ങളെ ശമിപ്പിക്കാൻ സഹായിക്കും.
അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കറുവപ്പട്ട വെള്ളം നല്ലതാണ്. കറുവപ്പട്ടയിലെ സുഗന്ധവ്യഞ്ജനങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കും അതിലൂടെ ശരീരഭാരം കുറയും.
കറുവാപ്പട്ട ആന്റിഓക്സിഡന്റുകളാലും ആന്റിമൈക്രോബയൽ ഗുണങ്ങളാലും സമ്പന്നമാണ്, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.