Cricket

ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാർ ആകെ നേടിയ റണ്ണിനെ അവർ പുറത്തായതിൻ്റെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് ഒരു കളിക്കാരൻ്റെ ബാറ്റിം​ഗ് ശരാശരി. 2023ന് ശേഷം ഏറ്റവും ഉയ‌ർന്ന ബാറ്റിം​ഗ് ശരാശരിയുള്ള ബാറ്റ്സ്മാൻമാർ ആരോക്കെയാണെന്ന് നോക്കാം.

';

മുഹമ്മദ് റിസ്വാൻ

പാകിസ്ഥാൻ്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഹമ്മദ് റിസ്വാൻ 52 ഇന്നിങ്സിൽ നിന്ന് 2238 റൺസ് 60.48 ശരാശരിയിൽ സ്വന്തമാക്കിയിട്ടുണ്ട്.

';

വിരാട് കോഹ്ലി

ഇന്ത്യൻ മുൻ നായകനും സൂപ്പർ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലി 52 ഇന്നിങ്സിൽ നിന്ന് 50 ശരാശരിയിൽ 2350 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.

';

ജോ റൂട്ട്

ഇം​ഗ്ലണ്ട് മുൻ നായകനും ബാറ്റ്സ്മാനുമായ ജോ റൂട്ട് 47 ഇന്നിങ്സിൽ നിന്ന് 48.55 ശരാശരിയിൽ 2088 റൺസാണ് ഈ കാലയളവിൽ സ്വന്തമാക്കിയത്.

';

രോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ 65 ഇന്നിങ്സിൽ നിന്ന് 2796 റൺസ് 46.6 ശരാശരിയിൽ സ്വന്തമാക്കിയിട്ടുണ്ട്.

';

ശുഭ്മാൻ ​ഗിൽ

ഇന്ത്യൻ യുവതാരവും ഓപ്പണിം​ഗ് ബാറ്റ്സ്മാനുമായ ശുഭ്മാൻ ​ഗിൽ 75 ഇന്നിങ്സിൽ നിന്ന് 44.40 ശരാശരിയിൽ 2975 റൺസാണ് സ്വന്തമാക്കിയത്.

';

മിച്ചൽ മാർഷ്

ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് 57 ഇന്നിങ്സിൽ നിന്ന് 2161 റൺസ് 44.10 ശരാശരിയിൽ സ്വന്തമാക്കിയിട്ടുണ്ട്.

';

പത്തും നിസ്സാങ്ക

ശ്രീലങ്കയുടെ ടോപ്പ് ഓർഡർ യുവ ബാറ്റ്സ്മാൻ പത്തും നിസ്സാങ്ക 61 ഇന്നിങ്സിൽ നിന്ന് 43.60 ശരാശരിയിൽ 2396 റൺസ് ഈ കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്.

';

VIEW ALL

Read Next Story