കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് സാമ്പ്രാണിക്കൊടി
അഷ്ടമുടി കായലിന്റെ ഭാഗമായ സാമ്പ്രാണിക്കൊടി കാണാൻ നിരവധി പേരാണ് എത്തുന്നത്
കായലിന്റെ ഒത്ത നടുവിലായാണ് സാമ്പ്രാണിക്കൊടി സ്ഥിതി ചെയ്യുന്നത്
സന്ദർശകർക്ക് കായലിൽ ഇറങ്ങി നിൽക്കാനും നടക്കാനും പറ്റുമെന്നതാണ് സവിശേഷത
കൊല്ലം തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണിത്
കായലിന്റെ ആഴം കൂട്ടിയപ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ട സ്ഥലമാണ് ഇന്നത്തെ സാമ്പ്രാണിക്കൊടി
തീരത്ത് നിന്നും ഏകദേശം 350 മീറ്റർ അകലെയാണ് സാമ്പ്രാണിക്കൊടി തുരുത്തുള്ളത്
കണ്ടൽക്കാടും കായലിന്‍റെ വിശാലമായ കാഴ്ചയും ബോട്ടിങ്ങുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്