മുടി ആരോഗ്യത്തോടെ വളരാൻ ബെസ്റ്റാണ് കറ്റാർ വാഴ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടി കൊഴിച്ചിൽ തടഞ്ഞ് നല്ലതുപോലെ മുടി വളരാൻ സഹായിക്കും.
മുടിയിലും തലയോട്ടിയിലുമായി കറ്റാർ വാഴ ജെൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തല കഴുകാം.
വെളിച്ചെണ്ണയുമായി ചേർത്ത് കറ്റാർ വാഴ മുടിയിൽ പുരട്ടാം.
കറ്റാർ വാഴ ഒലീവ് ഓയിലിനോടൊപ്പം മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നതും മുടി കൊഴിച്ചിൽ തടയും.
മുട്ടയുടെ വെള്ളയിൽ കറ്റാർ വാഴ ജെൽ പുരട്ടി തലയിൽ തേക്കുന്നത് നല്ലതാണ്. അരമണിക്കൂർ അല്ലെങ്കിൽ 1 മണിക്കൂർ ഇത് തേച്ചുപിടിപ്പിച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
തേനും കറ്റാർ വാഴയും ചേർത്ത് മുടിയിൽ പുരട്ടുന്നത് മുടി കൊഴിച്ചിലിനും മുടിയുടെ മോയ്സ്ചറൈസിംഗ് നിലനിർത്താനും സഹായിക്കും.
യോഗർട്ടിൽ കറ്റാർ വാഴ മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നതും നല്ലതാണ്.
കറ്റാർ വാഴ തലയിൽ പുരട്ടാൻ താൽപര്യമില്ലാത്തവർക്ക് ഇത് കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കാവുന്നതാണ്.