നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇന്തുപ്പ്. പിങ്ക്, ചുവപ്പ്, ഓറഞ്ച്, നീല, ചാരനിറം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ റോക്ക് സാൾട്ട് ലഭ്യമാണ്. ഇന്തുപ്പിൽ സിങ്ക്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയടങ്ങിയിട്ടുണ്ട്.
ഇന്തുപ്പ് സമ്മർദ്ദം അകറ്റാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നുള്ള് ഇന്തുപ്പ് ചേർത്ത് കുടിക്കുന്നത് മനസ്സിനും ശരീരത്തിനും വിശ്രമവും ആശ്വാസവും നൽകും.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ ഇന്തുപ്പിന് കഴിയും. സൈനസ് പ്രശ്നങ്ങൾ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് ഇത് ആശ്വാസം നൽകുന്നു. ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ തിളച്ച വെള്ളത്തിൽ ഇന്തുപ്പ് ചേർത്ത് ആവി കൊള്ളാം.
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഇന്തുപ്പിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ സഹായിക്കുന്നു. നെഞ്ചെരിച്ചിൽ, വീക്കം, റിഫ്ലക്സ് എന്നിവ തടയുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കാൻ ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിലെ ധാതുക്കൾ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും പഞ്ചസാരയോടുള്ള ആസക്തി ഇല്ലാതാക്കുകയും ചെയ്യുന്നു.
ഇന്തുപ്പ് ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും. ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇത് ഉപയോഗിക്കാം. ചർമ്മ കോശങ്ങളെ ശക്തമാക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.