ചർമ്മത്തിന്റെ ആരോഗ്യത്തിന് ഈ പഴങ്ങൾ കഴിക്കാം
മുന്തിരിയിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.
മാമ്പഴത്തിൽ വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം മൃദുവാക്കാനും ചർമ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
കിവിയിൽ വൈറ്റമിൻ സി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നു.
സ്ട്രോബെറിയിൽ വൈറ്റമിൻ സി, സാലിസിലിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കും.
പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.
തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.