Vegetarian Protein Foods: ശരീരത്തിന്‍റെ ഊര്‍ജ്ജവും ആരോഗ്യവും നിലനിർത്താൻ എല്ലാ പോഷകങ്ങളും ആവശ്യമാണ്. ഇതിനായി പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കണം.
ഇത്തരം പോഷകങ്ങളില്‍ നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രോട്ടീൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ, ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്ന ഭക്ഷണപദാര്‍ത്ഥങ്ങൾ ഒരാൾ നിർബന്ധമായും കഴിക്കണം.
പ്രോട്ടീന്‍റെ പേര് മനസ്സിൽ വരുമ്പോൾ നമുക്കാദ്യം ഓര്‍മ്മ വരുന്നത് മുട്ടയാണ്. കാരണം മുട്ടയിൽ ബളിയ് തോതില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
മുട്ട കഴിക്കാത്തവര്‍ക്കും സസ്യാഹാരികള്‍കള്‍ക്കും ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാന്‍ എന്താണ് കഴിക്കേണ്ടത്? അവര്‍ക്കായി മുട്ടയ്ക്ക് പകരം, മുട്ടയേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ചില സസ്യാഹാരങ്ങള്‍ ലഭ്യമാണ്.
ഇവിടെ പരാമർശിച്ചിരിക്കുന്ന എല്ലാ ഭക്ഷണങ്ങളും സസ്യഭക്ഷണം കഴിക്കുന്ന ആളുകൾക്ക് യാതൊരു സങ്കോചവും കൂടാതെ കഴിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്‍റെ അളവ് മെച്ചപ്പെടുത്താന്‍ സാധിക്കും
സസ്യാഹാരം കഴിക്കുന്നവർ പ്രോട്ടീൻ ലഭിക്കുന്നതിന് ബീൻസ്, കടല, വിവിധതരം പയർവർഗ്ഗങ്ങൾ എന്നിവ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. പ്രത്യേകിച്ച് സാമ്പാര്‍ പരിപ്പില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിയ്ക്കുന്നു.
ശരീരത്തിൽ പ്രോട്ടീന്‍റെ അളവ് കുറവാണ് എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിൽ ഗ്രീക്ക് യോഗര്‍ട്ട് ഉൾപ്പെടുത്താം. കാരണം ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, സസ്യാഹാരികള്‍ ടോഫുവിനൊപ്പം ഗ്രീക്ക് യോഗര്‍ട്ട് കഴിയ്ക്കുന്നത് വളരെയേറെ ഗുണകരമാണ്.
കൂണ്‍ സസ്യ പ്രോട്ടീന്‍റെ ഏറ്റവും മികച്ച ഉറവിടമാണ്. ആവശ്യത്തിന് പ്രോട്ടീൻ ഇതിൽ കാണപ്പെടുന്നു. തിളപ്പിച്ചോ കൂൺ വെജിറ്റബിൾ അല്ലെങ്കില്‍ കൂണ്‍ സൂപ്പ് ഉണ്ടാക്കിയോ കഴിക്കാം. കൂൺ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും.
പ്രോട്ടീൻ കുറവ് പരിഹരിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം അവോക്കാഡോ ഉൾപ്പെടുത്തുക. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അവോക്കാഡോയിൽ കാണപ്പെടുന്നു.