രക്ത ശുദ്ധീകരണത്തിന് പ്രകൃതിദത്ത പരിഹാരങ്ങൾ
ബ്രോക്കോളിയിൽ സൾഫോറാഫേൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ബ്ലൂബെറിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കരളിനെയും വൃക്കകളെയും സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് രക്തം ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നു.
നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധയെ ചെറുക്കുന്നതിനും സഹായിക്കുന്നു.
ബീറ്റ്റൂട്ട് കരളിന്റെ പ്രവർത്തനം വർധിപ്പിക്കുകയും രക്തത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളിയുടെ ആന്റി ബാക്ടീരിയൽ ആന്റി വൈറൽ ഗുണങ്ങൾ അണുബാധയ്ക്കെതിരെ പോരാടുകയും രക്ത ശുദ്ധീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു.