Hair Fall Reason: ഇന്ന് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് ഏറെ ആശങ്കാജനകമായ ഒന്നാണ്.
രാത്രിയില്‍ ഉറങ്ങുന്ന സമയത്ത്, മുടി കഴുകുമ്പോള്‍, മുടി ചീകുമ്പോള്‍ മുടി കൊഴിയാനുള്ള സാധ്യത ഏറെയാണ്. ഇത് കഷണ്ടിയെക്കുറിച്ചുള്ള ഭയം അലട്ടാൻ കാരണമാകുന്നു. മുടി കൊഴിയുന്നത്, അല്ലെങ്കില്‍ കഷണ്ടി നാണക്കേടിനും ആത്മവിശ്വാസക്കുറവിനും വഴിതെളിക്കുന്നു.
മുടി കൊഴിച്ചിലിന് ഒരു ശാശ്വത പരിഹാരമാണ് ഏവരും ആഗ്രഹിക്കുന്നത്. അതിന് മുടി കൊഴിയുന്നതിന്റെ ശരിയായ കാരണം അറിയേണ്ടിയിരിക്കുന്നു. പല കാരണങ്ങളാലാണ് മുടി കൊഴിയുന്നത്.
മുടികൊഴിച്ചിൽ എന്നത് ഒരു സാധാരണ പ്രക്രിയയാണ്, എന്നാല്‍ അത് പരിധിക്കപ്പുറം വർദ്ധിച്ചാൽ കഷണ്ടി വരാനുള്ള സാധ്യത ഏറെയാണ്. മുടി കൊഴിച്ചിലിന് പ്രധാനമായും 5 കാരണങ്ങള്‍ ആണ് ഉള്ളത്.
മുടിക്ക് വൈറ്റമിൻ ഇ, വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങി പലതരം പോഷകങ്ങൾ ആവശ്യമാണ്. ഇവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമാകും.
ഇക്കാലത്ത്, മുടി മനോഹരവും ആകർഷകവുമാക്കാൻ ആളുകള്‍ കൂടുതല്‍ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളും ഹീറ്റ് ട്രീറ്റ്മെന്റും സ്വീകരിയ്ക്കുന്നു. ഇത് കുറച്ച് സമയത്തേക്ക് മുടിയ്ക്ക് ഗുണം ചെയ്തേക്കാം. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തിൽ ഇത് മുടിയ്ക്ക് ദോഷമേ വരുത്തൂ...
ഗർഭകാലത്ത് സ്ത്രീകൾക്ക് ധാരാളം ഹോർമോൺ മാറ്റങ്ങൾ നേരിടേണ്ടിവരുന്നു, ഇതുമൂലം മുടി കൊഴിച്ചിൽ അല്ലെങ്കിൽ മുടി പൊട്ടൽ സംഭവിക്കാം. കൂടാതെ,, പ്രായത്തിനനുസരിച്ച് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മുടി കൊഴിച്ചിലിന് കാരണമാകുന്നു.
ചില ആളുകൾ ഹൈപ്പോതൈറോയിഡിസത്തിന് ഇരകളാകുന്നു, അതായത് കുറഞ്ഞ തൈറോയിഡ്, ഇതുകൂടാതെ പല സ്ത്രീകളും പിസിഒഎസ് നേരിടുന്നു. ഇത്തരം ഹോർമോൺ അസന്തുലിതാവസ്ഥ മുടി കൊഴിച്ചിലിന് കാരണമാകുന്നു.
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗം സുഖപ്പെടാനായി മരുന്നുകള്‍ കഴിച്ച വ്യക്തിയാണ് എങ്കില്‍ മരുന്നുകളുടെ പാര്‍ശ്വഫലം എന്ന നിലയ്ക്ക് ചിലപ്പോള്‍ മുടി കൊഴിയാം.