പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് ലഭ്യമാണ്. പർപ്പിൾ കാബേജ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പാർപ്പിൾ കാബേജ്.
പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് ലഭ്യമാണ്. പർപ്പിൾ കാബേജ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പാർപ്പിൾ കാബേജ്.
വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്. പച്ച കാബേജിനേക്കാൾ പത്തിരട്ടി ജീവകം എ പർപ്പിൾ കാബേജിലുണ്ട്.
പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും.
കാലറി വളരെ കുറവാണിതിന്. നാരുകളും ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ പർപ്പിൾ കാബേജ് ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്താം
പർപ്പിൾ കാബേജിൽ അടങ്ങിയ സംയുക്തങ്ങൾ യുവത്വം നിലനിർത്താൻ സഹായിക്കും. കാബേജിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമത്തെ ഫ്രഷ് ആയി നിലനിർത്താൻ ഇത് സഹായിക്കും.
പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസ് ആക്കി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.
ധാതുക്കൾ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആരോഗ്യമേകും. മഗ്നീഷ്യം, കാൽസ്യം, മാംഗനീസ്, മറ്റു ധാതുക്കൾ ഇവ പർപ്പിൾ കാബേജിലുണ്ട്. 6. മെറ്റബോളിസം കൂട്ടും...