ഭക്ഷണത്തിന് രുചിയും മണവും ഒക്കെ നൽകുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് വഴനയില. എന്നാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?
ആന്റിഓക്‌സിഡന്റുകളാലും ഇരുമ്പ്, ചെമ്പ്, സെലിനിയം, കാൽസ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളാലും സമ്പന്നമാണ് വഴനയില.
പ്രമേഹമുൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഈ ഇല ഒരു പരിഹാരമാണ്. പല ഗവേഷണങ്ങളിലും ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വഴനയില പ്രമേഹ രോഗികളിൽ ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൊളസ്‌ട്രോളും നിയന്ത്രിക്കുന്നു.
വഴനയില പതിവായി കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും പരിഹാരമാണ്. വയറുവേദന, മലബന്ധം, അസിഡിറ്റി പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് നല്ലതാണ്. ഇത് ദഹനപ്രക്രിയയെ ശരിയായ രീതിയിൽ നിലനിർത്തുന്നു.
കിഡ്നി സ്‌റ്റോൺ ചികിത്സയ്ക്ക് വഴനയില നല്ലതാണ്. വഴനയില വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. അതിനു ശേഷം വെള്ളം തണുപ്പിച്ച ശേഷം കുടിക്കുക. ഇത് വൃക്കയിലെ കല്ലുകളെ അലിയിക്കും.
ഉറക്കമില്ലാത്തവർക്ക് വഴനയില കഴിക്കുന്നത് ഉപയോഗപ്രദമാണ്. വഴനയില എണ്ണ ഇതിന് വളരെ ഉപയോഗപ്രദമാണ്. ഇതിന്റെ എണ്ണ രണ്ടോ മൂന്നോ തുള്ളി വെള്ളത്തിൽ കലക്കി കുടിച്ചാൽ ഉറക്കമില്ലായ്മ മാറും.