ഈ തലമുറയിലെ മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ രോഹിത് ശർമ്മ. 214 കോടി രൂപ ആസ്തി കണക്കാക്കിയിരിക്കുന്ന രോഹിത് ശർമ്മ നിരവധി ആഡംബര കാറുകളും, അപാർട്ട്മെൻ്റുകളും വാച്ചുകളും ഒക്കെ സ്വന്തമാക്കിയിട്ടുണ്ട്.
ബിസിസിഐയുടെ എ+ ഗ്രേഡ് കരാറിലുള്ള താരമായ രോഹിതിന് പ്രതിവർഷം ഏഴ് കോടി രൂപയാണ് ലഭിക്കുന്നത്. അതിന് പുറമേ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഓരോ മത്സരത്തിനും മാച്ച് ഫീസും രോഹിതിന് ലഭിക്കും.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അഞ്ച് കിരീടമാണ് രോഹിത് നേടികൊടുത്തത്. 16 ഐപിഎൽ സീസണുകളിൽ നിന്ന് രോഹിത് ശർമ നേടിയത് ഏകദേശം 178 കോടി രൂപയാണ്. രോഹിത് ശർമ്മയുടെ ഉടമസ്ഥതയിലുള്ള ആഡംബര വസ്തുക്കൾ എന്തൊക്കെ എന്ന് നോക്കാം.
282 ബിഎച്ച്പി കരുത്തും 600എൻഎം ടോർക്കും നൽകുന്ന 2.9 ലിറ്റർ ഇൻലൈൻ-6 ഡീസൽ എഞ്ചിനാണ് ഹിറ്റ്മാൻ്റെ എസ്350dക്ക് കരുത്ത് നൽകുന്നത്. ഏകദേശം 1.77 കോടി രൂപയാണ് ഈ വാഹനത്തിൻ്റെ എക്സ് ഷോറൂം വില.
രോഹിതിൻ്റെ കാർ ശേഖരത്തിലെ ഏറ്റവും വിലയേറിയ വാഹനമാണ് 4.18 കോടി രൂപയുടെ ലംബോർഗിനി ഉറൂസ്. പെർഫോമൻസിനോടൊപ്പം പ്രായോഗികതയും ഒത്തുചേർന്ന വണ്ടിയാണ് ഉറൂസ്. രോഹിതിൻ്റെ ഉയർന്ന ഏകദിന സ്കോറായ 264 എന്ന നമ്പറിലാണ് ഉറൂസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2022ലാണ് രോഹിതും ടീമേറ്റായ സൂര്യകുമാർ യാദവും ബെൻസിൻ്റെ GLS സ്വന്തമാക്കുന്നത്. 375 ബിഎച്ച്പി കരുത്തും 500എൻഎം ടോർക്കും നൽകുന്ന മൂന്ന് ലിറ്റർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഏകദേശം 1.5 കോടി രൂപയാണ് വാഹനത്തിൻ്റെ വില.
സൗത്ത് മുംബൈയിലെ ഒരു ഹൈ-എൻഡ് റെസിഡൻഷ്യൽ ടവറിലെ 4 ബെഡ്‌റൂം ലക്ഷ്വറി അപ്പാർട്ട്‌മെൻ്റിലാണ് രോഹിത് ശർമ്മ താമസിക്കുന്നത്. 6,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപാർട്മെൻ്റിന് ഏകദേശം 30 കോടി രൂപ വിലമതിക്കും.
ആഡംബര വാച്ച് നിർമ്മാതാക്കളായ ഔഡെമർസ് പിഗ്വെറ്റിൻ്റെ ഒന്നര കോടി രൂപ വിലമതിക്കുന്ന റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ രോഹിത് ശർമ സ്വന്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടും ഈ വാച്ചിൻ്റെ 150 പീസുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.